Follow KVARTHA on Google news Follow Us!
ad

Rubber Subsidy | ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം; റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനം; സബ്‌സിഡി നല്‍കാന്‍ 600 കോടി വിഹിതം

600 crore for providing rubber subsidy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍കാരിന് രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന മുമ്പില്ലാത്ത തരത്തില്‍ വര്‍ധിക്കുന്നുവെന്ന് ബജറ്റ് പ്രസംഗം ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ധനനയം കേരളത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസഹായം കുറഞ്ഞുവെനന്ും കടമെടുപ്പ് പരിധി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായ്പയെടുക്കാനുള്ള സാഹചര്യമുണ്ടെന്നും കേരളം കടക്കെണിയില്‍ അല്ലെന്നും ധനമന്ത്രി പറഞ്ഞു.

അതിനിടെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനം. റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. രാജ്യത്തെ എറ്റവും വലിയ പ്ലാന്റേഷന്‍ മേഖലയിലെ റബര്‍ കര്‍ഷകരെ സംരക്ഷിക്കാനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

News,Kerala,State,Thiruvananthapuram,Business,Finance,Minister,Kerala-Budget,Top-Headlines,Trending,Budget, 600 crore for providing rubber subsidy


കേരളം വളര്‍ച്ചയുടെ പാതയിലേക്ക് വന്നുവെന്നാണ് സാമ്പത്തിക സര്‍വേ. 2016 മുതലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞു. വിലക്കറ്റ നിരക്ക് കുറവുള്ള സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റം തടയാനായി ബജറ്റില്‍ 2000 കോടി രൂപ നീക്കിവച്ചതായി മന്ത്രി വ്യക്തമാക്കി. കേരളം കടക്കെണിയിലല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Keywords: News,Kerala,State,Thiruvananthapuram,Business,Finance,Minister,Kerala-Budget,Top-Headlines,Trending,Budget, 600 crore for providing rubber subsidy

Post a Comment