Follow KVARTHA on Google news Follow Us!
ad

Online Purchase | ഗെയിം കളിക്കാനായി മൊബൈല്‍ ഫോണ്‍ വാങ്ങിയ 6 വയസുകാരന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് 80000 രൂപയുടെ ഭക്ഷണം; കണ്ണുതള്ളി മാതാപിതാക്കള്‍

6-Year-Old Boy Orders Over INR 80K Food Orders From Dad's Phone#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ ഓണ്‍ലൈനായി 80000 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് മാതാപിതാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ് മേസണ്‍ എന്ന ആറ് വയസുകാരന്‍. മിഷിഗണിലാണ് സംഭവം. വീട്ടിലെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചതിനും തങ്ങള്‍ കഴിച്ചതിനും ശേഷവും നിരവധി ഭക്ഷണ സാധനങ്ങള്‍ ബാക്കി വന്നതോടെ ആയിരം ഡോളറിന്റെ ഭക്ഷണസാധനങ്ങള്‍ ഒടുവില്‍ അയല്‍ക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് അവര്‍ക്ക് നല്‍കിയാണ് വീട്ടുകാര്‍ പ്രശ്‌നം പരിഹരിച്ചത്. 

ശനിയാഴ്ച രാത്രി അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച് കളിക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് വഴി അബദ്ധത്തില്‍ കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 80,000 -ത്തിലധികം രൂപ വില വരുന്ന ഭക്ഷണ സാധനങ്ങളാണ് ബാലന്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണസാധനങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞത്.

ഉറങ്ങുന്നതിന് മുന്‍പായി കുട്ടി ഗെയിം കളിക്കാനായി അച്ഛന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഡെട്രോയിറ്റ് ഏരിയയിലെ തങ്ങളുടെ വീട്ടിലേക്ക് തുടരെത്തുടരെയായി ഭക്ഷണസാധനങ്ങളുടെ ഒരു വലിയ നിര തന്നെ എത്താന്‍ തുടങ്ങിയെന്നാണ് കുട്ടിയുടെ അച്ഛനായ കീത്ത് സ്റ്റോണ്‍ഹൗസ് പറയുന്നത്. 
News,National,India,New Delhi,Online,Mobile Phone,Child,Food,Humor, 6-Year-Old Boy Orders Over INR 80K Food Orders From Dad's Phone



പല റസ്റ്റോറന്റുകളില്‍ നിന്നായാണ് കുട്ടി ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഏതായാലും 1000 ഡോളറിന്റെ ഭക്ഷണ സാധനങ്ങളാണ് ആ രാത്രി അവരുടെ വീട്ടില്‍ എത്തിയത്. ഓര്‍ഡര്‍ ചെയ്യാതെ തന്നെ ഭക്ഷണസാധനങ്ങള്‍ വീട്ടിലേക്ക് എത്തുന്നത് എന്താണെന്ന് ആദ്യം മാതാപിതാക്കള്‍ക്ക് മനസിലായില്ലെങ്കിലും പിന്നീട് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഓര്‍ഡര്‍ ചെയ്തത് കുട്ടിയാണെന്ന് മാതാപിതാക്കള്‍ക്ക് മനസിലായത്.

ചെമ്മീന്‍, സലാഡുകള്‍, ഷവര്‍മ, സാന്‍ഡ്വിചുകള്‍, ചിലി ചീസ് ഫ്രൈകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി വിഭവങ്ങള്‍ ആയിരുന്നു മേസണിന്റെ ഓര്‍ഡറിനെ തുടര്‍ന്ന് അവരുടെ വീട്ടിലെത്തിയത്. എന്തായാലും കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

Keywords: News,National,India,New Delhi,Online,Mobile Phone,Child,Food,Humor, 6-Year-Old Boy Orders Over INR 80K Food Orders From Dad's Phone

Post a Comment