Follow KVARTHA on Google news Follow Us!
ad

Earthquake | തുര്‍കിയില്‍ 7.8 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം; 5 മരണം, കനത്ത നാശനഷ്ടം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

5 Dead As Powerful 7.8 Magnitude Earthquake Hits Turkey#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇസ്താംബുള്‍: (www.kvartha.com) തെക്കു-കിഴക്കന്‍ തുര്‍കിയിലെ ഗാസിയാന്‍ടെപിന് സമീപം ശക്തമായ ഭൂചലനം.  തിങ്കളാഴ്ചയുണ്ടായ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചതായി യുഎസ് ജിയോളജികല്‍ സര്‍വീസ് അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ദക്ഷിണ തുര്‍കിയില്‍ ഉണ്ടായത്. ശക്തമായ തുടര്‍ ചലനങ്ങള്‍ ഉണ്ടായെന്നാണ് അമേരികന്‍ ജിയോളജികല്‍ സര്‍വെ റിപോര്‍ട് ചെയ്യുന്നു. പ്രാദേശിക സമയം പുലര്‍ചെ 3.30 നായിരുന്നു ആദ്യ ചലനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കിന്നതായാണ് വിവരം.

ഗാസിയാന്‍ടെപ് പ്രവിശ്യയിലെ നുര്‍ഗാഡിയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിന് പിന്നാലെ മധ്യ തുര്‍കിയില്‍ ശക്തമായ രണ്ടാം ചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ചലനമാണ് 11 മിനിറ്റിന് ശേഷം ഉണ്ടായത്.

News,World,international,Turkey,Earthquake,Top-Headlines,Latest-News,Death, 5 Dead As Powerful 7.8 Magnitude Earthquake Hits Turkey


തുര്‍കിക്ക് പുറമെ സൈപ്രസ്, ലെബനന്‍, സിറിയ, യുകെ, ഇറാഖ് ജോര്‍ജിയ എന്നിവിടങ്ങളില്‍ ഭൂചനത്തിന്റെ ആഘാതമുണ്ടായെന്നാണ് റിപോര്‍ടുകള്‍. തുര്‍കിയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല.

Keywords: News,World,international,Turkey,Earthquake,Top-Headlines,Latest-News,Death, 5 Dead As Powerful 7.8 Magnitude Earthquake Hits Turkey

Post a Comment