Follow KVARTHA on Google news Follow Us!
ad

Stray Dogs | വഴിയോരത്ത് കളിക്കുകയായിരുന്ന 4 വയസുകാരനെ തെരുവ് നായകള്‍ കടിച്ചു കൊന്നു; സിസിടിവിയില്‍ പതിഞ്ഞ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

4-year-old boy mauled to death by stray dogs in Hyderabad#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ബെംഗ്‌ളൂറു: (www.kvartha.com) തെരുവ് നായകളുടെ ആക്രമണത്തില്‍ നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ അംബേര്‍പേടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗംഗാധറിന്റെ മകന്‍ പ്രദീപ് ആണ് കൊല്ലപ്പെട്ടത്. വഴിയോരത്ത് കളിക്കുന്നതിനിടെ കുട്ടിയെ തെരുവ് നായകള്‍ കടിച്ചു കൊല്ലുകയായിരുന്നു.

News,National,India,Bangalore,attack,Crime,Dog,Stray-Dog,Local-News,Child,Killed,hospital,CCTV, 4-year-old boy mauled to death by stray dogs in Hyderabad


പുറകിലൂടെ എത്തിയ നായകള്‍ കുട്ടിയെ വലിച്ച് താഴെയിട്ടശേഷം കടിക്കുകയായിരുന്നു. എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ച കുഞ്ഞിനെ നായകള്‍ കൂട്ടത്തോടെയെത്തി വീണ്ടും തളളിയിട്ട് കടിച്ച് കുടയുകയായിരുന്നു. 
വയറ്റില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

Keywords: News,National,India,Bangalore,attack,Crime,Dog,Stray-Dog,Local-News,Child,Killed,hospital,CCTV, 4-year-old boy mauled to death by stray dogs in Hyderabad

Post a Comment