Follow KVARTHA on Google news Follow Us!
ad

Eloped | പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ നിന്ന് തുക കൈപ്പറ്റിയ ശേഷം 4 ഭാര്യമാർ കാമുകന്മാരോടൊപ്പം ഒളിച്ചോടി; ഞെട്ടലിൽ ഭർത്താക്കന്മാർ; കുഴങ്ങി ഉദ്യോഗസ്ഥർ

4 UP Women Flee With Lovers After Receiving PM Awas Yojana Money, Husbands In Shock#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ലക്‌നൗ:  (www.kvartha.com) വിചിത്രമായ സംഭവങ്ങളിൽ, പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരമുള്ള പണം കൈപ്പറ്റിയ ശേഷം ഭർത്താക്കന്മാരെ ഉപേക്ഷിച്ച് വിവാഹിതരായ നാല് സ്ത്രീകൾ കാമുകന്മാരോടൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് നിർമിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. നാല് സംഭവങ്ങളും യുപിയിലെ ബരാബങ്കിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.

News,National,India,Lucknow,Uttar Pradesh,Prime Minister,Love,Local-News,House Wife,Husband, 4 UP Women Flee With Lovers After Receiving PM Awas Yojana Money, Husbands In Shock


'ഭവനരഹിതരായ നാല് കുടുംബങ്ങൾ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് അപേക്ഷിച്ചിരുന്നു. അപേക്ഷ അംഗീകരിച്ച ശേഷം ആദ്യ ഗഡു വനിതാ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് വകുപ്പ് അയച്ചു. ഒരു മാസം കഴിഞ്ഞിട്ടും നാല് അപേക്ഷകർ നിർമാണപ്രവർത്തനങ്ങൾ നടത്താത്തതിനെ തുടർന്ന് വകുപ്പ് നോട്ടീസ് അയച്ചു. ഇതിന് ശേഷവും പുരോഗതിയില്ലാതെ വന്നപ്പോൾ ജില്ലാ നഗര വികസന ഏജൻസിയിൽ (DUDA) നിന്ന് റിക്കവറി നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച നാല് ഭർത്താക്കന്മാർ ഓഫീസിൽ ഹാജരായി സംഭവം വിവരിച്ചതോടെയാണ് ഒളിച്ചോട്ടം പുറത്തായത്'.

തങ്ങളുടെ ഒളിച്ചോടിയ ഭാര്യമാർക്ക് എടുക്കാൻ കഴിയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് അടുത്ത ഗഡു അയയ്‌ക്കരുതെന്ന് നാല് ഭർത്താക്കന്മാരും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈ ഗുണഭോക്താക്കളുടെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജില്ലാ ഉദ്യോഗസ്ഥർ.

Keywords: News,National,India,Lucknow,Uttar Pradesh,Prime Minister,Love,Local-News,House Wife,Husband, 4 UP Women Flee With Lovers After Receiving PM Awas Yojana Money, Husbands In Shock

Post a Comment