Follow KVARTHA on Google news Follow Us!
ad

Accidental Death | ഗാസ് ടാങ്കര്‍ ലോറിയും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീപിടിച്ച് 4പേര്‍ മരിച്ചു, 2 വാഹനങ്ങള്‍ക്കും സമീപത്തുള്ള വീടുകള്‍ക്കും തീപിടിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Rajasthan,News,Fire,Dead,National,
അജ്മീര്‍: (www.kvartha.com) ഗാസ് ടാങ്കര്‍ ലോറിയും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീപിടിച്ച് നാലുപേര്‍ മരിച്ചു. രാജസ്താനിലെ അജ്മീറില്‍ ദേശീയപാതയിലാണ് ദുരന്തം നടന്നത്. 
ഇടിയുടെ ആഘാതത്തില്‍ ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് തീപടരുകയും അപകടസ്ഥലത്തുകൂടി പോവുകയായിരുന്ന രണ്ട് വാഹനങ്ങള്‍ക്കും സമീപത്തുള്ള വീടുകള്‍ക്കും തീപിടിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീയണക്കാന്‍ ശ്രമം തുടങ്ങി. 

തീപിടിച്ചതിനെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ വാഹനഗതാഗതം തടസപ്പെട്ടു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് മൃദുല്‍ സിംഗ്, സദര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ചെനാറാം ബേഡ, സര്‍കിള്‍ ഓഫീസര്‍ മസൂദ ഈശ്വര്‍ സിംഗ് യാദവ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. 

4 Died As Gas Tanker Collides With Truck On Highway In Rajasthan, Rajasthan, News, Fire, Dead, National

അജ്മീര്‍ കലക്ടര്‍ അന്‍ഷ് ദീപ്, ജില്ലാ പൊലീസ് സൂപ്രണ്ട് ചുനാറാം ജാട് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: 4 Died As Gas Tanker Collides With Truck On Highway In Rajasthan, Rajasthan, News, Fire, Dead, National.

Post a Comment