Follow KVARTHA on Google news Follow Us!
ad

Toddler Died | ഓടിട്ട വീടിന്റെ മേല്‍ക്കൂരയ്ക്ക് തീപ്പിടിച്ച് ബാലിക വെന്തുമരിച്ചു

3-Year-Old UP Girl Burnt Alive After Thatched Roof Of House Catches Fire#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) വീടിന്റെ മേല്‍ക്കൂരയ്ക്ക് തീപ്പിടിച്ച് ഉറങ്ങുകയായിരുന്ന ബാലിക വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ബഹദൂര്‍പൂര്‍ ഗ്രാമത്തിലെ രാംബാബുവിന്റെ മൂന്ന് വയസുകാരിയായ മകള്‍ നന്ദിനിയാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

രാംബാബുവിന്റെ ഓടിട്ട വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ഈസമയം, വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയുടെ മേല്‍ മേല്‍ക്കൂര വീഴുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അയല്‍വാസികള്‍ ഓടിയെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നുവെന്നും ഇതിനിടയില്‍ മേല്‍ക്കൂര നന്ദിനിയുടെ മുകളിലേക്ക് വീണുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. 

News,National,India,Lucknow,Fire,Death,Child,House,Police,Local-News, 3-Year-Old UP Girl Burnt Alive After Thatched Roof Of House Catches Fire


തീ നിയന്ത്രണവിധേയമായപ്പോഴേക്കും പെണ്‍കുട്ടിയും സമീപത്ത് കെട്ടിയിട്ടിരുന്ന പശുവും വെന്തുമരിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന അവശ്യ സാധനങ്ങളും പണവും കത്തിനശിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. 

Keywords: News,National,India,Lucknow,Fire,Death,Child,House,Police,Local-News, 3-Year-Old UP Girl Burnt Alive After Thatched Roof Of House Catches Fire

Post a Comment