Arrested | '10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി'; 24 കാരന്‍ അറസ്റ്റില്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ് പൊലീസ് പിടിയിലായത്. ബസായി ഗ്രാമവാസിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്.

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടി ഞായറാഴ്ച വൈകീട്ട് കളിക്കാന്‍ പോയതിനുശേഷം തിരിച്ചെത്തിയില്ല. ഇതിനിടെ കുട്ടിയെ നല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി കുട്ടിയുടെ പിതാവിനെ വിളിക്കുകയായിരുന്നു.

Arrested | '10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി'; 24 കാരന്‍ അറസ്റ്റില്‍


തുടര്‍ന്ന് കോള്‍ വന്ന മൊബൈല്‍ ഫോണ്‍ ട്രാക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മനേസറിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് ക്രൈം എ സി പി പ്രീത്പാല്‍ സിങ് സാംഗ്വാന്‍ പറഞ്ഞു.

Keywords:  News,National,Crime,New Delhi,Accused,Molestation,Killed,Police,Local-News,  24 year old arrested in molestation and murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia