Follow KVARTHA on Google news Follow Us!
ad

Beautiful Smile | മേല്‍ച്ചുണ്ട് പൂര്‍ണമായും കടിച്ചുകീറി; പിറ്റ്ബുളിന്റെ ആക്രമണത്തിനിരയായ മോഡല്‍ കടന്നുപോയത് 6 ശസ്ത്രക്രിയകളിലൂടെ; ഒടുവില്‍ സര്‍ജറിക്ക് ശേഷം മനോഹരമായ പുഞ്ചിരി പങ്കിട്ട് 23 കാരി

23-year-old model who lost her top lip in pitbull attack in US shares photos after surgeries that reconstructed her beautiful smile#ദേശീയവാര്‍ത്തകള്‍


ന്യൂഡെല്‍ഹി: (www.kvartha.com) പിറ്റ്ബുളിന്റെ ആക്രമണത്തില്‍ മേല്‍ചുണ്ട് നഷ്ടപ്പെട്ട 23 കാരിയായ മോഡല്‍  ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ പുഞ്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ ബ്രൂക്‌ലിന്‍ ഖൗറിക് എന്ന മോഡലാണ് നായ കടിച്ച് കീറി, മേല്‍ച്ചുണ്ട് മുഴുവനായും നഷ്ടപ്പെട്ടിട്ടും ഇപ്പോഴും ആത്മവിശ്വാസത്തോടെ മനോഹരമായി പുഞ്ചിരിക്കുന്നത്. 

2020 നവംബറിലാണ് ഈ അപകടം സംഭവിക്കുന്നത്. അവളും അവളുടെ കസിനും പിറ്റ്ബുള്‍ ഡീസലും കൂടി അരിസോണയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. എന്നാല്‍, വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കസിന്റെ പെറ്റ് ആയ പിറ്റ്ബുള്‍ അവളുടെ മേല്‍ചുണ്ടില്‍ കടിക്കുകയായിരുന്നു. 

ആക്രമണത്തിന് പിന്നാലെയാണ് നടുക്കുന്ന ആ സത്യം അവള്‍ തിരിച്ചറിഞ്ഞത്, തന്റെ മേല്‍ചുണ്ട് മുഴുവനായും തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പിറ്റേന്നായിരുന്നു അവള്‍ക്ക് ഒരു ടിവി പരസ്യത്തില്‍ അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍, നായയുടെ ആക്രമണത്തെ തുടര്‍ന്ന് അവളുടെ ജീവിതം തന്നെ അപ്പാടെ മാറിപ്പോയി. തന്റെ 

തുടര്‍ന്ന് തന്റെ പുഞ്ചിരി വീണ്ടെടുക്കാന്‍ വേണ്ടി ആറ് കോസ്‌മെറ്റിക് സര്‍ജറികളിലൂടെയാണ് അവള്‍ക്ക് കടന്നു പോകേണ്ടി വന്നത്. ആ നിമിഷത്തെ കുറിച്ച് തനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ, തന്റെ കണ്ണുകളിലെ ഭയം കാണുന്നില്ലേ എന്ന് ഇന്‍സൈഡ് എഡിഷന് നല്‍കിയ അഭിമുഖത്തില്‍ അവള്‍ പറഞ്ഞു. ഒരു വര്‍ഷമെടുത്താണ് തന്നെ സഹായിക്കാനാവുന്ന ഒരു ഡോക്ടറെ അവള്‍ കണ്ടെത്തിയത്. പിന്നീട് സര്‍ജറിയുടെ നാളുകള്‍ ആയിരുന്നു. 

ഒന്നും രണ്ടുമല്ല, ഇതുവരെയായി അവള്‍ ആറ് സര്‍ജറികളിലൂടെ കടന്ന് പോയിക്കഴിഞ്ഞു. അതില്‍ 20 മണിക്കൂറുകള്‍ നീണ്ടുനിന്ന സര്‍ജറികള്‍ വരെയും ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് അവള്‍ക്ക് പുതുതായി ഒരു മേല്‍ചുണ്ട് ഉണ്ടായത്. 

News,National,India,New Delhi,Dog,models,Injured,Health,Health & Fitness,Surgery, 23-year-old model who lost her top lip in pitbull attack in US shares photos after surgeries that reconstructed her beautiful smile


നായയുടെ ആക്രമണത്തെ തുടര്‍ന്ന് താന്‍ ഒരുപാട് അനുഭവിച്ചുവെന്നും ഒരുപാട് വേദനകളിലൂടെ കടന്നുപോയെന്നും ഖൗറി പറയുന്നു. എന്നാല്‍, ഇപ്പോഴും പൂര്‍ണമായും അവള്‍ അതില്‍ നിന്നും മുക്തയായിട്ടില്ല. ഈ മാസം തന്നെ മറ്റൊരു സര്‍ജറിയില്‍ കൂടിയും അവള്‍ക്ക് കടന്നു പോകേണ്ടി വരും. 

ഡോ. നികോളാസാണ് അവള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതിയ ഒരു ചുണ്ട് സമ്മാനിച്ചത്. അത് സാധാരണ ചുണ്ടുകള്‍ പോലെ തന്നെയാണ് എങ്കിലും അതിന് അതിന്റേതായ പരിമിതികളും ഉണ്ടെന്നും ഡോ. നിക്കോളാസ് പറഞ്ഞു.

Keywords: News,National,India,New Delhi,Dog,models,Injured,Health,Health & Fitness,Surgery, 23-year-old model who lost her top lip in pitbull attack in US shares photos after surgeries that reconstructed her beautiful smile

Post a Comment