Follow KVARTHA on Google news Follow Us!
ad

Drowned | 2 വയസുകാരി മഴക്കുഴിയില്‍ മുങ്ങിമരിച്ചു

2 year old girl drowned, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൂത്തുപറമ്പ്: (www.kvartha.com) ചെറുവാഞ്ചേരി മുണ്ടയോട് രണ്ട് വയസുകാരി മുങ്ങി മരിച്ചു. ചെന്നപ്പൊയില്‍ ഹൗസില്‍ മനോഹരന്‍ -സിന്ധു ദമ്പതികളുടെ മകള്‍ അവനികയാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന് വെള്ളം ശേഖരിക്കാനായി കുഴിച്ച മഴക്കുഴിയിലെ വെള്ളത്തില്‍ വീണാണ് മരണം സംഭവിച്ചത്.
             
Latest-News, Kerala, Kannur, Top-Headlines, Obituary, Drowned, Died, 2 year old girl drowned.



ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അവനികയെ ആദ്യം ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക് ആശുപത്രിയിലും തലശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Drowned, Died, 2 year old girl drowned.

Post a Comment