തൃശൂര്‍: (www.kvartha.com) കൊടുങ്ങല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു. മൃതശരീരം എടുക്കാന്‍ പോയ ആംബുലന്‍സ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബൈകില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.
നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികില്‍ നിന്നിരുന്ന ഹൈമാസ് ലൈറ്റില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ പുല്ലൂറ്റ് സ്വദേശി ജോതീഷ് കുമാറിനെ വാഹനത്തിന്റെ ഡോര്‍ പൊളിച്ചാണ് പ്രദേശവാസികള്‍ പുറത്തെടുത്തത്.
Keywords: News,Kerala,State,Thrissur,Accident,Road,Local-News,Injured,Ambulance, 2 Injured in Kodungallur ambulance accident