മുട്ടില്‍ ടൗണിലെ ഓടോറിക്ഷാ ഡ്രൈവര്‍ വിവി ശെരീഫും ഒരു യുവതിയുമാണ് മരിച്ചത്. കോഴിക്കോട്ട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ഓടോറിക്ഷയിലും കാറിലും സ്‌കൂടറിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: 2 Died one injured in road accident, Wayanadu, News, Auto Driver, Injured, Accidental Death, Obituary, KSRTC, Kerala.