Dead | പഞ്ചാബിലെ ജയിലില്‍ സംഘര്‍ഷം; ഗായകന്‍ സിദ്ധു മൂസേവാല കൊലപാതക കേസിലെ 2 പ്രതികള്‍ കൊല്ലപ്പെട്ടു; ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍
Feb 26, 2023, 19:39 IST
അമൃത്സര്‍: (www.kvartha.com) പഞ്ചാബില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ ഗായകന്‍ സിദ്ധു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു. ദുരന്‍ മന്‍ദീപ് സിംഗ് തൂഫാന്‍, മന്‍മോഹന്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ് വാല്‍ സാഹിബ് ജയിലില്‍ ഞായറാഴ്ചയാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. മരിച്ചവരും പരുക്കേറ്റ ആളും ഒരേ ഗ്രൂപില്‍പെട്ടവരാണെന്നും മരിച്ചവര്‍ മറ്റ് കേസുകളിലും ശിക്ഷ അനുഭവിച്ചുവരികയായിരുന്നുവെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുര്‍മീത് സിംഗ് ചൗഹാന്‍ പറഞ്ഞു.
2022 മെയ് 29 നാണ് മാന്‍സ ജില്ലയില്‍ വെച്ച് സിദ്ധു മൂസേവാല
എന്നറിയപ്പെടുന്ന ശുഭ് ദീപ് സിംഗ് സിദ്ദു വെടിയേറ്റ് മരിച്ചത്.
Keywords: 2 Accused In Sidhu Moose Wala Murder Case Killed In Punjab Jail Fight, Panjab, News, Police, Clash, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.