Killed | ഡോള്‍ഫിനുകളുടെ സമീപം നീന്താന്‍ നദിയിലിറങ്ങിയ 16 -കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 




സിഡ്‌നി: (www.kvartha.com) പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഡോള്‍ഫിനുകളുടെ സമീപം നീന്താന്‍ നദിയില്‍ ഇറങ്ങിയ 16 -കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  ഫ്രീമാന്റിലിലെ പെര്‍ത്തിന്റെ വിദൂര പ്രദേശത്താണ് ദയനീയമായ സംഭവം നടന്നത്. ഏത് ഇനത്തില്‍ പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നത് വ്യക്തമല്ല. 

'ഡോള്‍ഫിനുകള്‍ക്ക് സമീപത്തായി നീന്താന്‍ ഇറങ്ങിയ കുട്ടിയെ സ്രാവ് കൊല്ലുകയായിരുന്നു. ഇവിടെ ഡോള്‍ഫിനുകളുടെ കൂട്ടത്തെ കാണാറുണ്ട്. അതിന് സമീപം നീന്താനായിരിക്കാം കുട്ടി ചാടിയത് എന്നാണ് കരുതുന്നത്. പെണ്‍കുട്ടിയെ രക്ഷിച്ച് കരയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വെള്ളത്തില്‍ വച്ച് അപ്പോള്‍ തന്നെ പെണ്‍കുട്ടി മരിച്ചിരിക്കണം എന്നാണ് കരുതുന്നത്. സംഭവം വളരെ വളരെ നിര്‍ഭാഗ്യകരം.'-  ജില്ലാ പൊലീസ് ഓഫീസര്‍ പോള്‍ റോബിന്‍സണ്‍ പറഞ്ഞു.

Killed | ഡോള്‍ഫിനുകളുടെ സമീപം നീന്താന്‍ നദിയിലിറങ്ങിയ 16 -കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു


പെണ്‍കുട്ടി നദിക്കരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത് എന്നും പൊലീസ് ഓഫീസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. എന്നാല്‍, വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഈ പ്രദേശത്ത് സ്രാവുകള്‍ കാണപ്പെടാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് പറയുന്നത്. 

സംഭവത്തെത്തുടര്‍ന്ന്, നോര്‍ത് ഫ്രീമാന്റിലിലെ സ്വാന്‍ നദിയുടെ അടുത്ത് കഴിയുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സര്‍കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ ബീചിനരികില്‍ പോവുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Keywords:  News,World,international,Australia,Sea,Killed,Minor girls,attack,Police, 16-Year-Old Girl Killed By Shark During Swim With Dolphins in Australia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia