തിരുവനന്തപുരം: (www.kvartha.com) പ്രവാസികള്‍ക്ക് ആശ്വാസമായി ഇപ്രാവശ്യത്തെ ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. വിമാനയാത്ര നിരക്ക് നിയന്ത്രിക്കാന്‍ ബജറ്റ് പ്രഖ്യാപനം. വിമാനയാത്രാ ചെലവ് നിയന്ത്രിക്കാന്‍ ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, പ്രവാസി അസോസിയേഷനുകള്‍ എന്നിവരുമായി സര്‍കാര്‍ ഒന്നിലധികം തവണ ചര്‍ചകള്‍ നടത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
നോര്‍ക റൂട്സ് വിമാനയാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോര്‍ടല്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ ചാര്‍ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വടേഷനുകള്‍ എയര്‍ലൈന്‍ ഓപറേറ്റര്‍മാരില്‍നിന്ന് സുതാര്യമായി വാങ്ങും.
ചാര്‍ടര്‍ വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടികറ്റ് നിരക്ക് നിലനിര്‍ത്താനും 15 കോടി രൂപയുടെ കോര്‍പസ് തുക രൂപീകരിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Flight,Ticket,Travel,Business,Finance,Kerala-Budget,Budget,Top-Headlines,Trending, 15 crore corpus fund to control flight rate