തിരുവനന്തപുരം: (www.kvartha.com) ജലവിതരണം ചെയ്തതിന് ജല അതോറിറ്റിക്ക് കുടിശിക ഇനത്തില്‍ 1480 കോടി രൂപ പിരിഞ്ഞ് കിട്ടാനുണ്ടെന്ന് അധികൃതര്‍. തദ്ദേശ സ്ഥാപനങ്ങള്‍ മാത്രം 955.55 കോടിയാണ് നല്‍കാനുള്ളത്. വിവിധ സര്‍കാര്‍ സ്ഥാപനങ്ങള്‍ 222 കോടി രൂപയും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് 300 കോടി രൂപയും പിരിഞ്ഞു കിട്ടാനുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പിരിഞ്ഞു കിട്ടാനുള്ളതില്‍ മിക്കവയിലും വാടര്‍ കണക്ഷന്‍ വിച്ഛേദിച്ചിട്ടുണ്ടെന്നും കോടതിയില്‍ കേസുകളുള്ളതിനാല്‍ പണം തിരിച്ചു പിടിക്കാന്‍ കാലതാമസം നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. പഞ്ചായതുകള്‍ വാടര്‍ അതോറിറ്റിക്കു നല്‍കാനുള്ളത് 345.31 കോടിരൂപയാണ്. മുനിസിപാലിറ്റികള്‍ 420.72 കോടിയും കോര്‍പറേഷനുകള്‍ 189.52 കോടിയും നല്‍കാനുണ്ട്.
സര്‍കാര്‍ സ്ഥാപനങ്ങളുടെ കുടിശിക
1. പൊതുമേഖലാ സ്ഥാപനങ്ങള്‍ 10.31 കോടി രൂപ
2. വിദ്യാഭ്യാസ മേഖലയിലെ 707 സ്ഥാപനങ്ങള്‍ 13.51 കോടി രൂപ
3. ടൂറിസം വകുപ്പിലെ 83 ഓഫിസുകള്‍ 3.56 കോടി രൂപ
4. പിഡബ്ല്യുഡിയിലെ 540 ഓഫിസുകള്‍ 23.58 കോടി രൂപ
5. റവന്യൂ വകുപ്പിലെ 455 ഓഫിസുകള്‍ 6.35 കോടി രൂപ
6. വനം വകുപ്പിലെ 146 ഓഫിസുകള്‍ 6.08 കോടി രൂപ
7. ആരോഗ്യവകുപ്പിലെ 609 ഓഫിസുകള്‍ 124.21 കോടി രൂപ
8. പൊലീസ് വകുപ്പിലെ 1429 ഓഫിസുകള്‍ 4.67 കോടി രൂപ
Keywords: 1480 Crores due to Water Authority for distribution of water, Thiruvananthapuram, News, Water, Court, Municipality, Education, Kerala.