Follow KVARTHA on Google news Follow Us!
ad

Cheetah | ദക്ഷിണാഫ്രികയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി ഇന്‍ഡ്യയിലേക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Madhya pradesh,Chief Minister,National,
ന്യൂഡെല്‍ഹി: (www.kvartha.com) മാസങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രികയില്‍ നിന്ന് 12ചീറ്റകള്‍ കൂടി ഇന്‍ഡ്യയില്‍ എത്തുന്നു. ചീറ്റകളെയും വഹിച്ചുള്ള വിമാനം 10 മണിക്ക് ഗ്വാളിയോര്‍ വ്യോമ താവളത്തില്‍ ഇറങ്ങി. അവയെ ഇപ്പോള്‍ ഹെലികോപ്റ്ററില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് മാറ്റുകയാണ്. നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ എത്തിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ചീറ്റകളെ കൊണ്ടുവരുന്നത്. നേരത്തെ കൊണ്ടുവന്ന ചീറ്റകള്‍ ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിരുന്നു.

12 Cheetahs From South Africa Arrive In Madhya Pradesh, New Delhi, News, Madhya pradesh, Chief Minister, National

ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ചേര്‍ന്ന് ചീറ്റകളെ ദേശീയോദ്യോനത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നു വിടും. ചീറ്റകള്‍ക്കായി 10 ക്വാറന്റൈന്‍ കൂടുകളാണ് ഒരുക്കിയിട്ടുള്ളത്.

ഇന്‍ഡ്യന്‍ വന്യമൃഗ നിയമമനുസരിച്ച് മറ്റിടങ്ങളില്‍ നിന്ന് രാജ്യത്തേക്ക് വരുന്ന മൃഗങ്ങള്‍ക്ക് 30 ദിവസത്തെ ഐസോലേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനായാണ് ക്വാറന്റൈന്‍ കൂടുകള്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്ന് വന്ന എട്ട് ചീറ്റകളെ കുനോ നാഷണല്‍ പാര്‍കില്‍ തുറന്നുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഈ ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിടുന്നതിന് മുമ്പ് അവയെ ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വേട്ടയാടല്‍ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.

ഇന്‍ഡ്യയിലെ അവസാന ചീറ്റ മരിച്ചത് 1947 ലായിരുന്നു. 1952ല്‍ അവ രാജ്യത്ത് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിച്ചു. ചീറ്റയെ രാജ്യത്ത് വീണ്ടും കൊണ്ടുവരാന്‍ 2020ലാണ് കേന്ദ്ര സര്‍കാര്‍ തീരുമാനമെടുക്കുന്നത്. സുപ്രീംകോടതിയുടെ കൂടി അനുമതിയോടെയാണ് ചീറ്റകളെ എത്തിച്ചിരിക്കുന്നത്. താമസ സ്ഥലം മാറുന്നതിനാല്‍ ചീറ്റകള്‍ക്ക് കാര്യമായ ശ്രദ്ധ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Keywords: 12 Cheetahs From South Africa Arrive In Madhya Pradesh, New Delhi, News, Madhya pradesh, Chief Minister, National.

Post a Comment