ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരേന്‍ഡ്യയില്‍ ട്രാക് കാണാനാവാത്ത വിധം പുകയും മൂടല്‍മഞ്ഞും മൂടിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബറൗണി-ന്യൂഡെല്‍ഹി ക്ലോണ്‍ സ്പെഷ്യല്‍ എക്‌സ്പ്രസ്, അയോധ്യ കാന്ത്-ഡെല്‍ഹി എക്സ്പ്രസും 3.30 മണിക്കൂര്‍ വൈകിയാണ് ഓടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പല ട്രെയിനുകളും ഒന്നര രണ്ടര മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ചയും പത്തിലേറെ ട്രെയിനുകള്‍ കടുത്ത പുകയും മൂടല്‍മഞ്ഞും കാരണം വളരെ വൈകിയാണ് ഓടിയതെന്നും റെയില്‍വേ അറിയിച്ചു.
Keywords: 11 trains running late in northern India due to dense fog, low visibility, New Delhi, News, Train, Fog, Railway, Railway Track, National.