തേഞ്ഞിപ്പലം: (www.kvartha.com) കാലികറ്റ് യൂനിവേഴ്‌സിറ്റി ഫിലിം സൊസൈറ്റിയും പബ്ലിക് റിലഷന്‍സ് വിഭാഗവും സംഘടിതമായി കേരള ചലച്ചിത്ര അകാഡമിയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന ചലച്ചിത്ര മേള
ഫെബ്രുവരി 14 ന് ആരംഭിക്കും. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ ചകോരത്തിനര്‍ഹമമായ ചിത്രം ക്ലാര സോളാ, മഹേഷ് നാരായണന്‍ ചിത്രം അറിയിപ്പ്, പദ്മരാജന്‍ ചിത്രം കള്ളന്‍ പവിത്രന്‍, പ്രദീഷ് പ്രസാദ് ചിത്രം നോര്‍മല്‍ ഉള്‍പെടെ 11 ചിത്രങ്ങള്‍ മേളയില്‍
പ്രദര്‍ശിപ്പിക്കുന്നത്.
സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള നാലു സ്ത്രീകളുടെ വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെ അവതരിപ്പിക്കുന്ന മിനി ഐ ജി ചിത്രം ഡിവോഴ്‌സ് മേളയിലെ ആദ്യ പ്രദര്‍ശന ചിത്രമാണ്. ചലച്ചിത്ര പ്രദര്‍ശനത്തിനൊടൊപ്പം ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
Keywords: News,Kerala,State,Film Fest,film,Latest-News,Entertainment, Cinema, 11 Films including Clara Zola in University Film Festival