Budget | 5ജി അനുബന്ധ ആപുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍ വരും, ആദിവാസി വികസനത്തിന് 15,000 കോടി രൂപ വകയിരുത്തി, 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ടുകളും, എല്ലാ സര്‍കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്‍ഡ്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്‍ഡ്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
Aster mims 04/11/2022

Budget | 5ജി അനുബന്ധ ആപുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍ വരും, ആദിവാസി വികസനത്തിന് 15,000 കോടി രൂപ വകയിരുത്തി, 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ടുകളും, എല്ലാ സര്‍കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.

ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നൂറാം വാര്‍ഷികത്തിലെ ഇന്‍ഡ്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:


1. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ടുകളും വരും

2. സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നല്‍കും

3. 2023- 24 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.

4. നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം നടപ്പാക്കും.

5. നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപല്‍ ബോന്‍ഡ് വരും.

6. എല്ലാ സര്‍കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും.

7. ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും.

8. ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി.

9. മലിനീകരണമുണ്ടാക്കുന്ന പഴഞ്ചന്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.

10. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും.

11. വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്‌കില്‍ ഇന്‍ഡ്യ ഇന്റര്‍നാഷനല്‍ സെന്ററുകള്‍ തുടങ്ങും.

12. 5ജി അനുബന്ധ ആപുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍ വരും.

13. ആദിവാസി വികസനത്തിന് 15,000 കോടി രൂപ വകയിരുത്തി.


Keywords: 100 labs for developing 5G apps to be set up in Engg colleges, New Delhi, News, Budget, Union-Budget, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia