Follow KVARTHA on Google news Follow Us!
ad

Compensation | സി ഐ ടി യു സമരത്തില്‍ നഷ്ടം ഒരു കോടി; ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്ന് ശ്രീ പോര്‍കലി സ്റ്റീല്‍സ് ഉടമ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Press meet,Compensation,Clash,Allegation,Kerala,
കണ്ണൂര്‍: (www.kvartha.com) മാതമംഗലം ശ്രീപോര്‍കലി സ്റ്റീല്‍സ് എന്ന സ്ഥാപനത്തില്‍ നിരന്തരമായി നടക്കുന്ന ചുമട്ടു തൊഴിലാളി സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടത്തിന്റെ പേരില്‍ ഒരു കോടി നഷ്ട പരിഹാരം ഈടാക്കി തരണമെന്നാവശ്യപ്പെട്ട് ശ്രീപോര്‍കലി ഉടമ ടി മോഹന്‍ലാല്‍. ഇത് സംബന്ധിച്ച് ചുമട്ടു തൊഴിലാളി ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തന്റെ സ്ഥാപനത്തില്‍ നിരന്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് റദ്ദ് ചെയ്യണമെന്നും അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യയുടെ പേരിലുള്ള മാതമംഗലത്തെ സ്ഥാപനത്തില്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും സ്വന്തം തൊഴിലാളികളെ കൊണ്ട് കയറ്റിറക്ക് നടത്താന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കോടതി ഉത്തരവ് അനുസരിക്കാന്‍ സി ഐ ടി യു ചുമട്ടു തൊഴിലാളികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1 crore loss in CITU strike; Owner of Shree Porkali Steels to pay compensation to Porter Workers Welfare Board, Kannur, News, Press meet, Compensation, Clash, Allegation, Kerala

ഇക്കാര്യത്തില്‍ ചുമട്ടു തൊഴിലാളി ബോര്‍ഡും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് ഇപ്പോഴും കയറ്റിറക്ക് തടസപ്പെടുത്തുകയാണ്. സി ഐ ടി യു വിഭാഗത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ സ്ഥാപനത്തെ തകര്‍ക്കാനായി പൗരസമിതി എന്ന പേരില്‍ പ്രദേശത്ത് വ്യാപകമായി പ്രചരണം നടത്തുകയും നിരന്തരം ഭീഷണിപ്പെടുത്തുകയുമാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

Keywords: 1 crore loss in CITU strike; Owner of Shree Porkali Steels to pay compensation to Porter Workers Welfare Board, Kannur, News, Press meet, Compensation, Clash, Allegation, Kerala.

Post a Comment