Accidental Death | കോവളത്ത് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക് യാത്രികനും മരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കോവളത്ത് ബൈക് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക് യാത്രികനും മരണത്തിന് കീഴടങ്ങി. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്. തിരുവല്ലം-കോവളം ബൈപാസില്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

ബൈക് ഇടിച്ച് വഴിയാത്രക്കാരിയായ സ്ത്രീ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയില്‍ കോളനിയില്‍ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ്ങിനിടെ, റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സന്ധ്യയെ ബൈക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Accidental Death | കോവളത്ത് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക് യാത്രികനും മരിച്ചു

അതേസമയം, അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അപകടത്തെക്കുറിച്ച് മോടോര്‍ വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി മേഖലയില്‍ റേസിങ് നടക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

Keywords: Youth Died in Road Accident, Thiruvananthapuram, News, Injured, Accidental Death, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia