വയനാട് ഭാഗത്തുനിന്നും വരുകയായിരുന്ന ശഫീഖ് ഓടിച്ച നാനോ കാറില്‍ എതിരെ വന്ന മില്‍മയുടെ കണ്ടെയ് നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സമീപവാസികള്‍ ഓടിക്കൂടി കാര്‍ വെട്ടിപ്പൊളിച്ചാണ് ശഫീഖിനെ പുറത്തെടുത്തത്.
പരുക്കേറ്റ ശഫീഖിനെ ഉടന്‍തന്നെ താമരശ്ശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: റജീന. മക്കള്‍: ദില്‍കര്‍ ശാജ്, അമല്‍ ശാജ്. സഹോദരങ്ങള്‍. സാദിഖ്, അസ്മാബി.
Keywords: Youth Died in Road Accident, Kozhikode, News, Local News, Accidental Death, Injured, Hospital, Treatment, Kerala.