Stone Pelting | വേളാങ്കണ്ണി സ്പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിക്കുനേരേ കല്ലേറ്; 20-കാരിക്ക് മൂക്കിന് പരുക്കേറ്റു
Jan 2, 2023, 15:06 IST
കൊല്ലം: (www.kvartha.com) വേളാങ്കണ്ണി സ്പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിക്കുനേരേയുണ്ടായ കല്ലേറില്‍ യുവതിക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശിനിയായ 20-കാരിക്കാണ് മൂക്കിന് പരുക്കേറ്റത്. എറണാകുളത്തുനിന്ന് കൊല്ലം, തെന്മല, തെങ്കാശി വഴി വേളാങ്കണ്ണിക്കുപോയ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിക്കുനേരേയാണ് കല്ലേറുണ്ടായത്.
ഞായറാഴ്ച പുലര്‍ചെ രണ്ടരയോടെയാണ് സംഭവം. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ അതിരാംപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി കുറച്ചു മുന്നോട്ടുപോകവേയാണ് കല്ലേറുണ്ടാകുകയും ജനല്‍ച്ചില്ല് തകര്‍ന്ന്, വശത്തിരുന്ന യാത്രക്കാരിക്ക് പരുക്കേല്‍ക്കുകയും ചെയ്തതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.
പരുക്കേറ്റ യുവതിയെ 35 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലിറക്കി പരിചരണം നല്‍കി. യുവതിയും അച്ഛനും കാരക്കുടിയില്‍നിന്ന് നാഗപട്ടണത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.പട്ടുക്കോട്ട റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുവെച്ച് ആദ്യം കല്ലേറുണ്ടായതായും പെട്ടെന്ന് ഷടര്‍ താഴ്ത്തിയതിനാല്‍ അപകടമൊഴിവായതായും ദൃക്‌സക്ഷിയായ തെന്മല ഡാം സ്വദേശി കണ്ണന്‍ പറഞ്ഞു.
Keywords: News,Kerala,State,Kollam,Train,attack,Injured,injury,Passenger,Travel,Local-News, Woman injured in stone pelting against Velankanni special express train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.