തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപുമായി വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകള്‍ സാന്ദ്രയെ (20) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സാന്ദ്ര മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Woman Found Dead in House, Thiruvananthapuram, News, Dead, Dead Body, Police, Kerala.