ചങ്ങരംകുളം: (www.kvartha.com) പെരുമ്പിലാവില്‍ ബസ്സും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒതളൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു. ഒതളൂര്‍ സ്വദേശി തെക്കേപ്പാട്ട് പുത്തന്‍വീട്ടില്‍ സതീദേവി(45)യാണ് മരിച്ചത്. എടപ്പാളിലെ ട്രാഫിക് ഹോംഗാര്‍ഡ് ചന്ദ്രന്റെ ഭാര്യയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ പട്ടാമ്പി റോഡില്‍ സതീദേവി ഓടിച്ച സ്‌കൂടറും പാലക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സതീദേവിയെ പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: സ്‌നേഹ, സചിന്‍.
Keywords: Woman Died in Road Accident, Malappuram, News, Local News, Accidental Death, Injured, Hospital, Treatment, Kerala.