Follow KVARTHA on Google news Follow Us!
ad

Accidental Death | പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ടയറുകള്‍ക്കടിയില്‍പെട്ട് മൃതദേഹം ചതഞ്ഞരഞ്ഞു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Accidental Death,Woman,Dead Body,Kerala,
കോഴിക്കോട്: (www.kvartha.com) പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. പുതുവര്‍ഷദിനത്തില്‍ രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം. കൊയിലാണ്ടി കോഴിക്കോട് റൂടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്വിമാസ് ബസാണ് വയോധികയെ ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Woman Died in Bus Accident, Kozhikode, News, Accidental Death, Woman, Dead Body, Kerala

അപകടത്തില്‍ തത്ക്ഷണം തന്നെ മരണം സംഭവിച്ചു. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: രാഘവന്‍. മകന്‍: രാജേഷ്.

Keywords: Woman Died in Bus Accident, Kozhikode, News, Accidental Death, Woman, Dead Body, Kerala.

Post a Comment