Follow KVARTHA on Google news Follow Us!
ad

Accidental Death | 'ഡെല്‍ഹിയില്‍ 20കാരി കാറിടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം; മൃതദേഹവും പെണ്‍കുട്ടി ഓടിച്ചിരുന്ന വാഹനവും കണ്ടെത്തിയത് രണ്ടിടത്തുനിന്നും, ശരീരത്തില്‍ വസ്ത്രമില്ലായിരുന്നു'

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Accidental Death,Allegation,Police,Family,Complaint,National,
ന്യൂഡെല്‍ഹി: (www.kvartha.com) പുതുവത്സരദിനത്തില്‍ ഡെല്‍ഹി സുല്‍ത്വാന്‍ പുരിയില്‍ 20കാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച് മരിച്ചെന്ന സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. പെണ്‍കുട്ടി മരിച്ചത് അപകടത്തിലാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ കുടുംബം സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Woman died after being dragged for 4 kms by car in Delhi, New Delhi, News, Accidental Death, Allegation, Police, Family, Complaint, National

ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടി പോയത്. എന്നാല്‍ പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹവും വാഹനവും കണ്ടെത്തിയത് കിലോമീറ്ററുകളുടെ അകലത്തില്‍ രണ്ടിടങ്ങളിലായാണ്. ഇതില്‍ സംശയമുണ്ടെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഉച്ചത്തില്‍ പാട്ട് വെച്ചതിനാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍, യുവതി വാഹനത്തിനടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയ യുവാക്കള്‍ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതേസമയം, അപകടം നടന്ന സുല്‍ത്വാന്‍പുരിയില്‍ ഡെല്‍ഹി പൊലീസിന്റെ ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഞായറാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് പെണ്‍കുട്ടിയുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ച് നീങ്ങുന്ന വാഹനത്തെ കുറിച്ച് കഞ്ചാവാല പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നാലേകാലോടെയാണ് റോഡില്‍ മരിച്ചനിലയില്‍ അഞ്ജലി സിങ്ങിന്റെ മൃതദേഹം കണ്ടെത്തുന്നത്.

നാലു കിലോമീറ്ററോളം പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം. കാണപ്പെട്ടത് വിവസ്ത്രയായി കാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി മംഗല്‍പുരിയിലെ സഞ്ജയ് ഗാന്ധി മെമോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ഡെല്‍ഹി വനിത കമീഷന്‍ ഡെല്‍ഹി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വളരെ ഭയാനകമായ സംഭവമാണ് നടന്നതെന്ന് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊലീസിനോട് ആരായുമെന്നും അധ്യക്ഷ വ്യക്തമാക്കി.

Keywords: Woman died after being dragged for 4 kms by car in Delhi, New Delhi, News, Accidental Death, Allegation, Police, Family, Complaint, National.

Post a Comment