കല്‍പ്പറ്റ: (www.kvartha.com) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കാല്‍നടയാത്രികന് ബൈകിടിച്ച് ദാരുണാന്ത്യം. ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബാങ്കിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയായിരുന്നു അപകടം സംഭവിച്ചത്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജെയിംസിനെ ബൈക് ഇടിക്കുകയായിരുന്നു. ഉടന്‍ കമ്പളക്കാട്ടെയും കല്‍പ്പറ്റയിലെയും ആശുപത്രികളിലും തുടര്‍ന്ന് മേപ്പാടിയിലെ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലാലി. മകന്‍: ദിപിന്‍.
Keywords: News,Kerala,State,Wayanad,Local-News,Accident,Accidental Death,Death, Wayanad: Pedestrian dies in bike accident