കോഴിക്കോട്: (www.kvartha.com) 36 യാത്രക്കാരുമായി ബെംഗ്‌ളൂറില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന കെഎസ്ആര്‍ടിസി സൂപര്‍ഡീലക്‌സ് ബസിന്റെ ബ്രേക് താമരശ്ശേരി ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് നഷ്ടപ്പെട്ടു. ഒരു നിമിഷം പോലും പാഴാക്കാതെ മനസാന്നിധ്യത്തോടെ ബസ് നിയന്ത്രിച്ച് യാത്രക്കാരെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ് ഡ്രൈവര്‍ സി ഫിറോസ്. കെഎസ്ആര്‍ടിസി കോഴിക്കോട് എന്ന ഫേസ്ബുക് പേജില്‍ കന്‍ഡക്ടര്‍ വിപിനെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
റിപബ്ലിക് ദിനത്തില്‍ രാത്രി 9.30ന് ബെംഗ്‌ളൂറില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എടിസി 255 ഡീലക്‌സ് ബസിന്റെ ബ്രേകാണ് നഷ്ടപ്പെട്ടത്. 36 യാത്രക്കാരും കണ്ടക്ടര്‍ വിപിനും ഫിറോസുമടക്കം 38 പേര്‍ വണ്ടിയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 5.40നാണ് വയനാട് പിന്നിട്ട് ലക്കിടിയിലെ കവാടം കടന്ന് ചുരത്തിലേക്ക് പ്രവേശിച്ചത്. വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയര്‍സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് ബ്രേക് നഷ്ടപ്പെട്ടതായി ഫിറോസ് തിരിച്ചറിഞ്ഞത്. മനസാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവര്‍ ഫിറോസ് ബസ് നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:
കണ്ടക്ടറായ ഞാനും 36 യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ ജീവനോടിരിക്കുന്നത് ഡ്രൈവര്‍ ഫിറോസ്.സി (PTM) യുടെ മനസ്സാനിദ്യം ഒന്നുകൊണ്ട് മാത്രം.
26-01-23 ന് രാത്രി 21.30 ന് ബാങ്കലൂരു നിന്ന് അഠഇ 255 ഡീലക്‌സ് ബസ്സില്‍ 38 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് മടക്ക സര്‍വ്വീസ് വന്ന ഞങ്ങള്‍ 27 ന് രാവിലെ 5.40 ന് ലക്കിടി ഗേറ്റിനടുത്തുള്ള വ്യുപ്പോയന്റിലെത്തിയപ്പോള്‍ എയര്‍ സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് ബ്രേക്ക് പോവുകയും എന്നാല്‍ ഡ്രൈവറായ ഫിറോസ്ജി തന്റെ ഉയര്‍ന്ന മനസ്സാനിദ്യവും അനുഭവ പരിചയവും കൊണ്ട് ബസ്സ് നിയന്ത്രണത്തില്‍ കൊണ്ടുവരുകയും യാതൊരപകടവും കൂടാതെ ചുരത്തില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്തു, ഇതൊന്നുമറിയാതെ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു, ഉണര്‍ന്ന് എല്ലാമറിഞ്ഞപ്പോള്‍ തങ്ങളുടെ ജീവന്‍ രക്ഷിച്ച ഡ്രൈവറോടുള്ള കടപ്പാട് എല്ലാവരിലുമുണ്ടായിരുന്നു തൊട്ടുപിറകില്‍ വന്ന സൂപ്പര്‍ഫാസ്റ്റില്‍ യാത്രക്കാര്‍കയറിപോകുമ്പോഴും അപകടവിവരം അതോറിറ്റിയെ അറിയിക്കുന്നതില്‍ വ്യാപ്രതനായ ഡ്രൈവറോട് നേരിട്ട് നന്ദിപറയാന്‍ കഴിയാത്തവര്‍ എന്നെ അതറിയിച്ചു. അവരുടെയും എന്റെയും നന്ദി ഞാന്‍ ഫിറോസ്ജിയോട് പറയുന്നു.
കുറിപ്പ്: കണ്ടക്ടര്‍ വിവേക്
Keywords: News,Kerala,State,Kozhikode,Travel,KSRTC,Travel,Passengers, Wayanad: KSRTC driver saved 36 lives