ന്യൂയോര്‍ക്: (www.kvartha.com) മൂന്ന് വയസുകാരിയെ റെയില്‍വേ ട്രാകിലേക്ക് തള്ളിയിടുന്ന സ്ത്രീയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറല്‍. യുഎസിലെ ഒറിഗോണിലെ നോര്‍ത് ഈസ്റ്റ് പോര്‍ട് ലാന്‍ഡിലുള്ള ഗേറ്റ്വേ ട്രാന്‍സിറ്റ് സെന്റര്‍ മാക്സ് പ്ലാറ്റ്ഫോമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.
32 കാരിയായ യുവതി പ്ലാറ്റ്ഫോമിലെ ബെഞ്ചില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നതും പെണ്‍കുട്ടിയെ ട്രാകിലേക്ക് തള്ളിയിടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് ആ സമയത്ത് ട്രെയിനൊന്നും വരാത്തതിനാല്‍ അത്യാഹിതമൊന്നും സംഭവിച്ചില്ല. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
ട്വിറ്റര്‍ അകൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ കുഞ്ഞിനെ തള്ളിയിട്ടതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാകാം. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സ്ത്രീയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ വിമര്‍ശിച്ചു.
സംഭവത്തില്‍ കുട്ടിയുടെ തലയിലും വയറിലും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് പരുക്കേറ്റതിനാല്‍ പെണ്‍കുട്ടിക്ക് ഇടയ്ക്കിടെ തലവേദന ഉണ്ടാകാം, പക്ഷേ അവള്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഡിസംബര്‍ 28 ന് നടന്ന സംഭവത്തില്‍ ഡിസംബര്‍ 29 നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മുന്‍പും പലതവണ ഇവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 32 കാരിയായ ബ്രയാന വര്‍ക്മാന്‍ ആണ് അറസ്റ്റിലായ യുവതി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
Keywords: Watch: US Woman pushes 3-year-old kid onto tracks in Portland, New York, News, Attack, Railway Track, Injured, CCTV, Video, World.On Dec. 28 at the Gateway Transit Center in Portland, OR, a person shoved a toddler face-first into the train tracks. The suspect was apprehended. Antifa & far-left activists in the city have argued against police patrolling public transport, saying it endangers people. pic.twitter.com/uGBBMIraH1
— The Modern Patriot (@ModernPatriotWi) December 30, 2022