Follow KVARTHA on Google news Follow Us!
ad

Sania Mirza | മകനു മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല; ഓസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ പരാജയപ്പെട്ട ശേഷം വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരഭരിതയായി സാനിയ മിര്‍സ

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,London,News,Tennis,Sania Mirza,World,
മെല്‍ബണ്‍: (www.kvartha.com) മകനു മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല, ഓസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ പരാജയപ്പെട്ട ശേഷം വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരഭരിതയായി സാനിയ മിര്‍സ.

WATCH: Sania Mirza bids emotional farewell to Grand Slams, London, News, Tennis, Sania Mirza, World

മെല്‍ബണിലെ റോഡ് ലേവര്‍ അരീനയിലെ ആരാധകര്‍ക്കു മുന്നിലായിരുന്നു സാനിയ മിര്‍സ വികാരഭരിതയായത്. ഗ്രാന്‍ഡ് സ്ലാമില്‍ കരിയര്‍ അവസാനിപ്പിക്കുന്നതിന് ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ സാനിയ സന്തോഷം കാരണമാണു കരയുന്നതെന്നും വ്യക്തമാക്കി.

'മെല്‍ബണിലാണ് എന്റെ പ്രൊഫഷനല്‍ കരിയര്‍ ആരംഭിച്ചത്. ഗ്രാന്‍ഡ് സ്ലാമില്‍ എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഇനിയും കുറച്ചു ടൂര്‍ണമെന്റുകള്‍ കൂടി കളിക്കും. 2005ല്‍ മെല്‍ബണിലാണ് എന്റെ കരിയര്‍ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകനു മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.' സാനിയ മിര്‍സ പ്രതികരിച്ചു.

ഫെബ്രുവരിയില്‍ ദുബൈയില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ ടെനീസില്‍നിന്ന് വിരമിക്കുമെന്ന് 36 വയസ്സുകാരിയായ സാനിയ മിര്‍സ പ്രഖ്യാപിച്ചിരുന്നു. മെല്‍ബണില്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപണ്ണ സഖ്യം തോറ്റുപുറത്താകുകയായിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് ഇന്‍ഡ്യന്‍ താരങ്ങള്‍ തോറ്റത്. സ്‌കോര്‍: 6-7, 2-6.

രണ്ടു വട്ടം ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിര്‍സ, 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സ് വിജയിച്ചിട്ടുണ്ട്. 2016ല്‍ മാര്‍ടിന ഹിന്‍ജിസിനൊപ്പം ചേര്‍ന്ന് വനിതാ ഡബിള്‍സും വിജയിച്ചു.

Keywords: WATCH: Sania Mirza bids emotional farewell to Grand Slams, London, News, Tennis, Sania Mirza, World.

Post a Comment