Follow KVARTHA on Google news Follow Us!
ad

Video | ഓടുന്ന ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു; പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീണയാള്‍ക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍, വീഡിയോ

Watch: Railway Cop Rescues Man From Being Run Over By Train In Bihar#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പട്‌ന: (www.kvartha.com) നമ്മുടെ ചെറിയൊരു അശ്രദ്ധകുറവിനാലോ, വെപ്രാളത്തിനിടയിലോ ഒക്കെ സംഭവിക്കുന്ന അപകടങ്ങള്‍ പലപ്പോഴും ക്ഷമയോടെ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതായിരിക്കും.
അത്തരത്തില്‍ കാഴ്ചക്കാരുടെ ഹൃദയം നിശ്ചലമാക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓടുന്ന ട്രെയിനില്‍ ചാടി കയറാനുള്ള ശ്രമത്തിനിടെ ഒരാള്‍ കൈ വിട്ട് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ചയാവുന്നത്. 

ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ അറിയാതെ പിടിവിട്ട് പോയി പ്ലാറ്റ്‌ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീണയാള്‍ക്ക് രക്ഷകനാവുകയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. ബിഹാറിലെ പുര്‍നിയ റെയില്‍വേ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

News,National,India,Patna,Bihar,Social-Media,Video,Train,Accident,help, Watch: Railway Cop Rescues Man From Being Run Over By Train In Bihar


ട്രെയിന്‍ സ്റ്റേഷന്‍ വിടുമ്പോള്‍ ഒരാള്‍ പെട്ടെന്ന് അതില്‍ കയറുകയും പിടിവിട്ടു വീഴാന്‍ തുടങ്ങുകയുമായിരുന്നു. ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ സിങ് ഇയാളെ വലിച്ചുമാറ്റി രക്ഷപ്പെടുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴിയാണ് പങ്കുവച്ചത്.

Keywords: News,National,India,Patna,Bihar,Social-Media,Video,Train,Accident,help, Watch: Railway Cop Rescues Man From Being Run Over By Train In Bihar

Post a Comment