Video | നഗരത്തിലെ തിരക്കേറിയ മേല്‍പാലത്തില്‍നിന്ന് താഴേക്ക് പണം വാരിയെറിഞ്ഞ് യുവാവ്; പിന്നാലെ ആള്‍കൂട്ടവും ഗതാഗതക്കുരുക്കും; തരംഗമായി ബെംഗ്‌ളൂറില്‍ നിന്നുള്ള വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ബെംഗ്‌ളൂറു: (www.kvartha.com) നഗരത്തിലെ തിരക്കേറിയ മേല്‍പാലത്തില്‍നിന്ന് കറന്‍സി നോടുകള്‍ താഴേക്ക് വീശിയെറിഞ്ഞ് ട്രാഫിക് ബ്ലോകുണ്ടാക്കി ഒരു യുവാവ്. ബെംഗ്‌ളൂറിലാണ് വിചിത്രസംഭവം അരങ്ങേറിയത്. തിരക്കേറിയ കെആര്‍ മാര്‍കറ്റിലെ മേല്‍പാലത്തിനു താഴെയുള്ള ജനക്കൂട്ടത്തിനു നേര്‍ക്കാണു നോടുകള്‍ വലിച്ചെറിഞ്ഞത്.
Aster mims 04/11/2022

കോടും പാന്റ്‌സും ധരിച്ചെത്തിയ യുവാവാണ് പണം വാരിയെറിഞ്ഞ് ആള്‍കൂട്ടത്തെ അമ്പരിപ്പിച്ചത്. കയ്യില്‍ ക്ലോകുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോടുകള്‍ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതോടെ മേല്‍പാലത്തിലും താഴെയും വലിയ ആള്‍കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വാഹനം നിര്‍ത്തി ആളുകള്‍ ഇയാളോടു പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. 10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോടുകളാണ് ഇയാള്‍ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. 

Video | നഗരത്തിലെ തിരക്കേറിയ മേല്‍പാലത്തില്‍നിന്ന് താഴേക്ക് പണം വാരിയെറിഞ്ഞ് യുവാവ്; പിന്നാലെ ആള്‍കൂട്ടവും ഗതാഗതക്കുരുക്കും; തരംഗമായി ബെംഗ്‌ളൂറില്‍ നിന്നുള്ള വീഡിയോ


സംഭവം ആരാണു ചെയ്തതെന്നും പിന്നിലുള്ള കാരണമെന്താണെന്നും വ്യക്തമല്ല. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് സ്ഥലം കാലിയാക്കിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Keywords:  News,National,India,Bangalore,Police,Case,Video,Social-Media, Watch: Bengaluru Man Throws Cash From Flyover, Triggers Mad Scramble
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script