Kidnap | യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒച്ചവച്ച് ആളെ കൂട്ടിയതിനാല്‍ രക്ഷപെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്

 


യമുനാ നഗര്‍: (www.kvartha.com) യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഹരിയാനയിലെ യമുനാ നഗറില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

യുവതി നിലവിളിച്ച് ഒച്ചകൂട്ടിയതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാനെത്തിയ നാലുപേരും ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ജിം കഴിഞ്ഞ് കാറിലിരിക്കുകയായിരുന്നു യുവതി. പ്രതികളില്‍ ഒരാളെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

Kidnap | യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒച്ചവച്ച് ആളെ കൂട്ടിയതിനാല്‍ രക്ഷപെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്

എന്നാല്‍, കുറ്റകൃത്യത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പാര്‍ക് ചെയ്തിരുന്ന യുവതിയുടെ കാറിലേക്ക് നാലുപേര്‍ കടന്നുവന്ന് അവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ  വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Keywords: Video: Woman Narrowly Escapes Kidnapping Attempt Outside Gym In Haryana, Haryana, News, Kidnap, Social Media, Video, Police, CCTV, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia