Follow KVARTHA on Google news Follow Us!
ad

Fight | 'പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധിച്ച് സെല്‍ഫി എടുക്കാന്‍ യുവാക്കളുടെ ശ്രമം, ഇടപെട്ട് ഭര്‍ത്താക്കന്‍മാര്‍; പിന്നീട് നടന്നത് കൂട്ടത്തല്ല്'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Year,Celebration,Clash,Complaint,Police,Injured,hospital,Arrested,National,
നോയിഡ: (www.kvartha.com) പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധിച്ച് സെല്‍ഫി എടുക്കാന്‍ ചില യുവാക്കള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഗോര്‍ സിറ്റി ഫസ്റ്റ് അവന്യൂ സൊസൈറ്റിയിലാണ് സംഭവം. 

പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവതികളെ ശല്യപ്പെടുത്തുകയും അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരുകൂട്ടം യുവാക്കള്‍ ശ്രമിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Video: Big Fight At Noida New Year Party After Women 'Forced' For Selfies, New Year, Celebration, Clash, Complaint, Police, Injured, Hospital, Arrested, National

യുവതികളുടെ ഭര്‍ത്താക്കന്മാര്‍ സെല്‍ഫി എടുക്കുന്നത് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ അടിപിടി കൂടുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പ്രദേശവാസികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തന്റെ ഭാര്യയ്ക്കും സുഹൃത്തിന്റെ ഭാര്യയ്ക്കുമൊപ്പം അവര്‍ ബലമായി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ അജിത് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Keywords: Video: Big Fight At Noida New Year Party After Women 'Forced' For Selfies, New Year, Celebration, Clash, Complaint, Police, Injured, Hospital, Arrested, National.

Post a Comment