1936 ഓഗസ്റ്റ് 30 ന് ഹംപിയില്‍ ജനിച്ച ജമുന ഗുണ്ടൂരിലെ ദുഗ്ഗിരാലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്റ്റേജ് പെര്‍ഫോമന്‍സിലൂടെ അഭിനയ ജീവിതം ആരംഭിച്ച ജമുന 1953ല്‍ 'പുട്ടില്ലു' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. മിസ്സമ്മ (1955) ആയിരുന്നു ജമുനയുടെ അഭിനയത്തിലെ തകര്‍പ്പന്‍ പ്രകടനം.
എന്‍ടിആര്‍, എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു), സാവിത്രി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പവും ജമുന അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു തുടക്കം. ശ്രീകൃഷ്ണ തുലാഭാരത്തിലെ സത്യഭാമയായി അഭിനയിച്ചതോടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സത്യഭാമ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
ഗുണ്ടമ്മ കഥ, മൂഗ മനസുലു, ഗുലേബകാവലി കഥ, മിസ് മേരി, എക്സ് റാസ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 198 ഓളം സിനിമകളില്‍ അഭിനയിച്ച ജമുന തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സജീവമായിരുന്നു.
1967ല്‍ പുറത്തിറങ്ങിയ 'മിലാനി'ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1999ല്‍ തമിഴ്നാട് ഫിലിം ഹോണററി അവാര്‍ഡ്, എന്‍ടിആര്‍ അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, പത്മഭൂഷണ്‍, ദേശീയ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിരുന്നു.
രാഷ്ട്രീയ ജീവിതത്തിലും ജമുന തിളങ്ങിയിരുന്നു. 1989 ല്‍ രാജമഹേന്ദ്രവാരത്തില്‍ നിന്ന് മത്സരിച്ച അവര്‍ പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു.
Keywords: Veteran Telugu actress Jamuna passes away at 86, Mumbai, News, Dead, Actress, Obituary, Cinema, National.