ഈ സര്‍കാരിനെതിരെ വന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഴുവന്‍ ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇത് കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് അനുകൂലമായി സര്‍കാര്‍ നിലപാടെടുത്തതിന് പ്രത്യുപകാരം ചെയ്തതാണ്. ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവരാണ് ഇതിന്റെ ഇടനിലക്കാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പകല്‍ ബിജെപി നേതാക്കള്‍ സിപിഎം വിരോധം പറയും, രാത്രി സന്ധിചെയ്യും. ബിജെപി ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. ഈ സര്‍കാര്‍ വീക് ആയാല്‍ കോണ്‍ഗ്രസ് ശക്തിപ്പെടും. ഇത് മുന്നില്‍ കണ്ടാണ് ഒത്തുകളി. വിഴിഞ്ഞം സമരവേളയില്‍ സിപിഎമും ബിജെപിയും ഒരുമിച്ചാണ് സമരക്കാര്‍ക്കെതിരെ അദാനിക്കുവേണ്ടി നിലകൊണ്ടതെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ പറഞ്ഞത് ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാര്‍കറിന്റെ വാക്കുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് എനിക്കെതിരെ കണ്ണൂരില്‍ കേസ് നല്‍കിയിരിക്കുകയാണ് ആര്‍എസ്എസ് എന്നും സതീശന്‍ പറഞ്ഞു.
മുജാഹിദ് സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അത്തരം വേദികള്‍ ഇത്തരം പ്രചാരണത്തിനുപയോഗിക്കണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സമ്മേളനത്തിലേക്ക് പിഎസ് ശ്രീരധന്‍ പിള്ളയെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ സംഘാടകരാണ് അക്കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു മറുപടി.
എന്‍ എസ് എസ് നേതാവ് ജി സുകുമാരന്‍ നായര്‍ മന്ന ജയന്തി ദിനത്തില്‍ ആസ്ഥാനം സന്ദര്‍ശിച്ച ശശി തരൂരിനെ കേരള പുത്രനെന്ന് വിളിച്ചത് സ്വാഗതാര്‍ഹമാണെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ നല്ലത് പറയുന്നതിനെ എന്നും സ്വാഗതം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയാജനെതിരായ ആരോപണങ്ങളില്‍ യുഡിഎഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം വ്യവസായ മന്ത്രിയായപ്പോള്‍ അനധികൃതമായി പണം സമ്പാദിക്കുകയും അത് വെളിപ്പിക്കുകയുമാണ് ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ എവിടെപ്പോയെന്നും സതീശന്‍ ചോദിച്ചു.
Keywords: VD Satheesan Criticized CM Pinarayi Vijayan,

Kozhikode, News, Politics, Chief Minister, Pinarayi-Vijayan, Criticism, BJP, Allegation, Congress, Kerala.