Follow KVARTHA on Google news Follow Us!
ad

Controversy | വിദ്യാര്‍ഥി തെറ്റ് ചെയ്താലും അധ്യാപകന് അത് തിരുത്താന്‍ കഴിയാതെപോയത് ഗൗരവതരം; 'മാമ്പഴം' മനസ്സില്‍ കണ്ടുകൊണ്ടാകാം ആ കുട്ടി എഴുതിയത്, പ്രബന്ധം തിരിച്ചെടുക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Researchers,Controversy,Kerala,
തിരുവനന്തപുരം: (www.kvartha.com) യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ പിഴവിനെ കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കയാണ് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകള്‍ ലളിത.

'Vazhakula’ controversy; Changampuzha’s daughter wants to cancel Chintha Jerome’s doctorate, Thiruvananthapuram, News, Researchers, Controversy, Kerala

പിഴവുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തെറ്റ് തുറന്നു പറയണമെന്നും വിദ്യാര്‍ഥി തെറ്റ് ചെയ്താലും അധ്യാപകന് അത് തിരുത്താന്‍ കഴിയാതെ പോയത് ഗൗരവതരമെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു.

മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുല, വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതാണ് വിമര്‍ശനത്തിന് വഴിവച്ചത്. 'വൈലോപ്പിള്ളിയുടെ 'മാമ്പഴം' മനസ്സില്‍ കണ്ടുകൊണ്ടാണോ ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്.

കുട്ടിയെ കുറ്റം പറായാനാകില്ല. വയസ്സ് ആയാലും അവര്‍ വിദ്യാര്‍ഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കാന്‍ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആര്‍ക്കും വിഷമമില്ല. തെറ്റ് പറ്റിയവര്‍ അത് തുറന്നു പറയണമെന്നും'ലളിത പറഞ്ഞു.

എനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. മറ്റുള്ളവര്‍ അച്ഛന് നല്‍കുന്ന ആദരമാണ് തനിക്ക് അച്ഛനോടുള്ള ആത്മബന്ധമെന്നും ലളിത പറഞ്ഞു.

Keywords: 'Vazhakula’ controversy; Changampuzha’s daughter wants to cancel Chintha Jerome’s doctorate, Thiruvananthapuram, News, Researchers, Controversy, Kerala.

Post a Comment