Follow KVARTHA on Google news Follow Us!
ad

Arrested | പ്രേതബാധയുണ്ടെന്ന് സംശയിച്ച് ഒഴിപ്പിക്കാനായി നടത്തിയത് ക്രൂരമായ ആക്രമണം; 4 വയസുകാരനായ ദത്തുപുത്രന് ദാരുണാന്ത്യം; മാതാപിതാക്കള്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,News,Dead,Child,hospital,Treatment,Police,Arrested,World,
നോര്‍ത് കരോലിന: (www.kvartha.com) പ്രേതബാധയുണ്ടെന്ന് സംശയിച്ച് ഒഴിപ്പിക്കാനായി നടത്തിയത് ക്രൂരമായ ആക്രമണം, നാലു വയസുകാരനായ ദത്തുപുത്രന്‍ ദാരുണമായി മരിച്ചു. സംഭവത്തില്‍ മാതാപിതാക്കള പൊലീസ് അറസ്റ്റുചെയ്തു. നോര്‍ത് കരോലിനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

സ്‌കൈലര്‍ വില്‍സണ്‍ എന്ന നാലുവയസുകാരനാണ് മരിച്ചത്. സംഭവത്തില്‍ ജോസഫ് പോള്‍ വില്‍സണ്‍ എന്ന 41കാരനെയും ഭാര്യ ജോഡി ആന്‍ വില്‍സണ്‍ എന്ന 38കാരിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

US Couple Accused Of Performing Exorcism On Child Who Later Died, News, Dead, Child, Hospital, Treatment, Police, Arrested, World

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശിശു സംരക്ഷണ സമിതിയില്‍ നിന്നുള്ള സന്ദേശമനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പ്രേതത്തെ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ നാലു വയസുകാരനെതിരെ നടത്തിയ പ്രാകൃതമായ ആക്രമണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

ജനുവരി ആറാം തിയതിയാണ് സ്‌കൈലര്‍ മരിക്കുന്നത്. തൊട്ട് മുന്‍പത്തെ ദിവസം മെഡികല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു നാലു വയസുകാരനെ. ശരീരത്തിലേറ്റ പരിക്കുകള്‍ക്കും ക്ഷതത്തിനും ചികിത്സയിലിരിക്കെയാണ് സ്‌കൈലറുടെ മരണം. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മാതാപിതാക്കളെ നരഹത്യയ്ക്കാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുട്ടിയില്‍ പ്രേതബാധയുണ്ടെന്ന് വിശ്വസിച്ച ദമ്പതികള്‍ വളരെ ദുരൂഹമായ രീതിയിലായിരുന്നു നാല് വയസുകാരനെ വളര്‍ത്തിയിരുന്നത്. ക്രൂരമായ ആക്രമണങ്ങളും കുട്ടിക്ക് ദമ്പതികളില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. സ്‌കൈലറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കുട്ടിക്ക് എന്തോ സംഭവിച്ചെന്ന് വ്യക്തമാക്കി ജോഡി ഭര്‍ത്താവിന് മെസേജ് അയച്ചിരുന്നു. പുതപ്പില്‍ പൊതിഞ്ഞ് ടേപ് ഒട്ടിച്ച് മുഖം നിലത്തേക്കാക്കി കിടക്കുന്ന സ്‌കൈലറുടെ ചിത്രവും ഇവര്‍ ഭര്‍ത്താവിന് അയച്ച് കൊടുത്തിരുന്നു. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അന്ധവിശ്വാസത്തെ തുടര്‍ന്ന് പ്രേതത്തെ ഒഴിപ്പിക്കാനെന്ന വ്യാജേന നിരന്തര മര്‍ദനമാണ് കുട്ടിക്ക് ദമ്പതികളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നതെന്ന് അന്തര്‍ദശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ദമ്പതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരുടെ മറ്റ് മക്കളുടെ സംരക്ഷണം സാമൂഹ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്തു. ദമ്പതികളെ ഫെബ്രുവരി രണ്ടിന് കോടതിയില്‍ ഹാജരാക്കും.

Keywords: US Couple Accused Of Performing Exorcism On Child Who Later Died, News, Dead, Child, Hospital, Treatment, Police, Arrested, World.

Post a Comment