ന്യൂഡെല്‍ഹി: (www.kvartha.com) ഭാര്യയുമായി വഴക്കിട്ട് മൂന്നു വയസ്സുകാരനായ മകനെ പിതാവ് തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ഹൊസെയിന്‍ ഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
ഹൊസെയ്ന്‍ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചിത്തിസാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ചന്ദ്ര കിഷോര്‍ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഹൊസെയ്ന്‍ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചിത്തിസാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ചന്ദ്ര കിഷോര്‍ ലോധി എന്നയാളാണ് തൂമ്പാ കൊണ്ട് മകനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് സര്‍കിള്‍ ഓഫീസര്‍ വീര്‍സിംഗ് പറയുന്നത്:
ബുധനാഴ്ച രാത്രിയാണ് ഇയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുന്നത്. വഴക്കിനൊടുവില്‍ ഇയാള്‍ മകനെ തൂമ്പ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലക്ക് ശേഷം മൃതദേഹം കുഴിച്ചു മൂടുകയും ചെയ്തു. ഇയാളുടെ ഭാര്യയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് മൃതദേഹം കണ്ടെടുക്കുകയും ലോധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Keywords: UP Man arrested murder case, New Delhi, News, Murder case, Police, Arrested, Child, National.