Follow KVARTHA on Google news Follow Us!
ad

Aadhaar | ആധാര്‍ കാര്‍ഡില്‍ വിലാസം, ഫോട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്? അറിയാം

UIDAI Update Online: Want to Change Your Aadhaar Address, Photo and Mobile Number at uidai.gov.in? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ആധാര്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതിനാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അതില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പുതിയ വിലാസത്തിലേക്ക് സ്ഥലം മാറിപ്പോയവരോ മൊബൈല്‍ നമ്പര്‍ മാറ്റിയവരോ ആയ നിരവധി പേരുണ്ട്. ചിലര്‍ അവരുടെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടാവാം, മറ്റുചിലര്‍ തിരുത്തലുകള്‍ക്കായി തിരയുന്നുണ്ടാകാം. അതിനാല്‍, ആധാര്‍ കാര്‍ഡിലെ വിലാസം, ഫോട്ടോ, മൊബൈല്‍ നമ്പര്‍, മറ്റേതെങ്കിലും വിശദാംശങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാം.
                
Latest-News, National, Top-Headlines, New Delhi, Aadhar Card, Government-of-India, Online, Website, UIDAI Update Online: Want to Change Your Aadhaar Address, Photo and Mobile Number at uidai.gov.in? Follow These Easy Steps.

ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

വിലാസം മാറ്റുന്നതിന് എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതില്ല. വോട്ടര്‍ ഐഡി, ഗ്യാസ്, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്‍, പാസ്പോര്‍ട്ട് അല്ലെങ്കില്‍ യുഐഡിഎഐയുടെ വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന മറ്റേതെങ്കിലും രേഖ തെളിവായി ഉപയോഗിച്ച് മാറ്റാം.

* *യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai(dot)gov(dot)in സന്ദര്‍ശിക്കുക.
* My Aadhaar വിഭാഗത്തിലേക്ക് പോവുക .
* 'Update Demographics Data and Check Status' ക്ലിക്ക് ചെയ്യുക
* നിങ്ങളോട് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന പുതിയ വിന്‍ഡോ തുറക്കും. ലോഗിന്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പറും കാണിച്ചിരിക്കുന്നതുപോലെ സെക്യൂരിറ്റി ക്യാപ്ചയും നല്‍കുക
* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കാന്‍ Send OTP ക്ലിക്ക് ചെയ്യുക. ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം 'Update Demographics Data' തെരഞ്ഞെടുക്കുക.
* 'Name/Gender/Date of Birth & Address Update' ക്ലിക്ക് ചെയ്യുക
* Update Aadhar online ക്ലിക്ക് ചെയ്യുക (വരിയിലെ ആദ്യത്തേത്)
* 'Proceed to Aadhaar Update' ക്ലിക്ക് ചെയ്യുക
* മാറ്റുന്നതിന് നാല് ഓപ്ഷനുകള്‍ പട്ടികയായി ലഭിക്കും, പേര്, ജനനത്തീയതി, ലിംഗഭേദം, നാലാമത്തേത് വിലാസം.
* Address തെരഞ്ഞെടുത്ത ശേഷം Proceed to Update Aadhaar എന്നതില്‍ ക്ലിക്ക് ചെയ്യുക
* നിങ്ങളുടെ പഴയ വിലാസം കാണിക്കും, അതിനു താഴെ, നിങ്ങളുടെ പുതിയ വിലാസം നല്‍കുക. ശേഷം, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് തെളിവായി നല്‍കുന്ന രേഖ തിരഞ്ഞെടുക്കുക
* തുടര്‍ന്ന് 'View Details and Upload Document' ക്ലിക്കുചെയ്യുക
* ശേഷം Next ക്ലിക്ക് ചെയ്യുക
* ആവശ്യമായ തുക അടയ്ക്കുക.
* തുടര്‍ന്ന് OTP ക്ലിക്ക് ചെയ്ത് ഒടിപി നല്‍കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യപ്പെടും.

ആധാര്‍ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ഫോട്ടോ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ല. ഇതിനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കണം. അതേസമയം എളുപ്പത്തില്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം.

* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai(dot)gov(dot)in സന്ദര്‍ശിക്കുക.
* My Aadhaar വിഭാഗത്തിലേക്ക് പോയി Downloads ക്ലിക് ചെയ്യുക. Aadhaar Enrollment/Update Form ഡൗണ്‍ലോഡ് ചെയ്യുക
* നിങ്ങളുടെ ആധാര്‍ നമ്പറും പേരും പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതില്ല. 'ബയോമെട്രിക് അപ്ഡേറ്റ്' എന്നതില്‍ ടിക്ക് മാര്‍ക്ക് ഇടുക.
* അതിനോടൊപ്പം നിങ്ങളുടെ ആധാറിന്റെ ഫോട്ടോകോപ്പി വെക്കുക. അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററിലേക്ക് പോകുക, ഒറിജിനല്‍ ആധാറും കൊണ്ടുപോകുക. ഫോമും ആവശ്യമായ രേഖകളും സമര്‍പ്പിക്കുക. ഓപ്പറേറ്റര്‍ പുതിയ ഫോട്ടോ ക്ലിക്ക് ചെയ്യും. ആവശ്യമായ ഫീസ് (ജിഎസ്ടിക്കൊപ്പം 100 രൂപ) അടച്ച് അക്‌നോളജ്‌മെന്റ് സ്ലിപ്പ് വാങ്ങിവെക്കുക. ആധാര്‍ ഡാറ്റ രണ്ടാഴ്ചയ്ക്കുള്ളില്‍ അപ്ഡേറ്റ് ചെയ്യപ്പെടുകയും രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ നിങ്ങള്‍ക്ക് പുതിയ ആധാര്‍ ലഭിക്കുകയും ചെയ്യും.

മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

മൊബൈല്‍ നമ്പറും ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. ഇതിനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കണം.

* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai(dot)gov(dot)in സന്ദര്‍ശിക്കുക.
* My Aadhaar വിഭാഗത്തിലേക്ക് പോയി Downloads ക്ലിക് ചെയ്യുക. Aadhaar Enrollment/Update Form ഡൗണ്‍ലോഡ് ചെയ്യുക
* ആധാര്‍ നമ്പര്‍, പേര്, നിങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന പുതിയ മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കുക. 'മൊബൈല്‍' ഓപ്ഷനില്‍ ഒരു ടിക്ക് അടയാളം ഇടുക.
* എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതില്ല. അതിനോടൊപ്പം നിങ്ങളുടെ ആധാറിന്റെ ഫോട്ടോകോപ്പി വെക്കുക. അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററിലേക്ക് പോകുക, ഒറിജിനല്‍ ആധാറും കൊണ്ടുപോകുക. ഫോമും ആവശ്യമായ രേഖകളും സമര്‍പ്പിക്കുക. ആവശ്യമായ ഫീസ് (ജിഎസ്ടിക്കൊപ്പം 50 രൂപ) അടച്ച് നിങ്ങളുടെ അക്‌നോളജ്‌മെന്റ് സ്ലിപ്പ് വാങ്ങിവെക്കുക. ആധാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അപ്ഡേറ്റ് ചെയ്യപ്പെടുകയും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ആധാര്‍ ലഭിക്കുകയും ചെയ്യും.

Keywords: Latest-News, National, Top-Headlines, New Delhi, Aadhar Card, Government-of-India, Online, Website, UIDAI Update Online: Want to Change Your Aadhaar Address, Photo and Mobile Number at uidai.gov.in? Follow These Easy Steps.
< !- START disable copy paste -->

Post a Comment