Follow KVARTHA on Google news Follow Us!
ad

Tripura election | ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബി ജെ പിയും; സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം, 'പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Tripura,News,Politics,Congress,BJP,CPM,Assembly Election,Clash,National,
അഗര്‍ത്തല: (www.kvartha.com) ത്രിപുരയില്‍ ഫെബ്രുവരി 16ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബി ജെ പിയും. 48 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. കോണ്‍ഗ്രസ് 17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ടൗണ്‍ ബോര്‍ഡോവാലി സീറ്റില്‍ നിന്നാണ് മത്സരിക്കുക. ധന്‍പൂരില്‍ നിന്ന് കേന്ദ്രമന്ത്രി പ്രതിമ ഭൂമികിനെയും പാര്‍ടി മത്സരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ നിന്നാണ് മത്സരിക്കുന്നത്.

Tripura election: BJP releases first list of 48 candidates, Congress names 17, Tripura, News, Politics, Congress, BJP, CPM, Assembly Election, Clash, National

ആകെ 60 അംഗ നിയമസഭയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. ധര്‍മ നഗര്‍, ബാഗ് ബാസ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്.

20 വര്‍ഷം നിണ്ടുനിന്ന ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2018ല്‍ ത്രിപുരയില്‍ ബിജെപി സര്‍കാര്‍ അധികാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ബിപ്ലവ് കുമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് മണിക് സാഹ മുഖ്യമന്ത്രിയായി. 2018ല്‍ ഇവിടെ കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല. നിലവില്‍ ത്രിപുരയില്‍ ഒരു എം എല്‍ എ കോണ്‍ഗ്രസിനുണ്ട്. ഈ വര്‍ഷം സിപിഎമും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Tripura election: BJP releases first list of 48 candidates, Congress names 17, Tripura, News, Politics, Congress, BJP, CPM, Assembly Election, Clash, National.

Post a Comment