Follow KVARTHA on Google news Follow Us!
ad

Hartal | 'ജി എസ് ടി ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി അനാവശ്യമായി ദ്രോഹിക്കുന്നു'; മാഹിയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ ആരംഭിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,News,Business,Business Men,Harthal,GST,Raid,Allegation,Kerala,
മയ്യഴി: (www.kvartha.com) ജി എസ് ടി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്നു എന്നാരോപിച്ച് മാഹിയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

ഹോടെലുകള്‍ക്കും ബേകറികള്‍ക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ബാധകമാണെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാനും, പുതുച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെ കെ അനില്‍കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പെട്രോള്‍ പമ്പുകളും മദ്യഷോപുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

Traders' hartal started in Mahi, News, Business, Business Men, Harthal, GST, Raid, Allegation, Kerala

കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടന്നിരുന്നു. അതിന് ശേഷം വീണ്ടും റെയ്ഡ് തുടര്‍ന്നതിനാലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നു നേതാക്കള്‍ അറിയിച്ചിരുന്നു. മയ്യഴിയില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി തുടര്‍ന്നാല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം ശക്തമാക്കുമെന്നും അനില്‍ കുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

സംസ്ഥാന ജി എസ് ടി വിജിലന്‍സ് എന്‍ഫോഴ്സ് ടീം മയ്യഴിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പ്രതിഷേധിച്ച് മാഹി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയ്ഡിനോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത രേഖകളും, കംപ്യൂടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇനിയും മടക്കിക്കൊടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ഷാജു കാനത്തില്‍, പായറ്റ അരവിന്ദന്‍ ,അഹ്‌മദ് ശമീര്‍ എന്നിവര്‍ സംസാരിച്ചു. കെപി അനൂപ് കുമാര്‍, കെ ഭരതന്‍, ദിനേശന്‍ പൂവ്വച്ചേരി, മുഹമ്മദ് യൂനുസ്, കെ കെ ശ്രീജിത്, എ വി യൂസഫ്, ടി എം സുധാകരന്‍, ദിനേശന്‍ പൂവ്വച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Traders' hartal started in Mahe, News, Business, Business Men, Harthal, GST, Raid, Allegation, Kerala.

Post a Comment