Follow KVARTHA on Google news Follow Us!
ad

School Festival | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; 83 പോയിന്റുകളുമായി കണ്ണൂര്‍ മുന്നില്‍, തൊട്ടുപിന്നാലെ കോഴിക്കോട്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Education,Festival,Chief Minister,Kerala,
കോഴിക്കോട്: (www.kvartha.com) കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷമായി ഇല്ലാതിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 83 പോയിന്റുകളുമായി കണ്ണൂര്‍ മുന്നില്‍, തൊട്ടുപിന്നാലെ 82 പോയിന്റുകളുമായി കോഴിക്കോട് രണ്ടാംസ്ഥാനത്ത്.

ഇവര്‍ക്ക് പിന്നാലെ ഓരോ പോയിന്റ് വ്യത്യാസത്തില്‍ കൊല്ലവും തൃശൂരും ഉണ്ട്. ഓരോരുത്തരുടേയും ലക്ഷ്യം സ്വര്‍ണ കപ് നേടുക എന്നതാണ്. കഴിഞ്ഞ കലോത്സവത്തില്‍ കോഴിക്കോടിനൊപ്പം കപ് നേടിയ പാലക്കാട് ഇത്തവണ 78 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Tight Competition in State School Arts Festival; Kannur leads with 83 points, followed by Kozhikode, Kozhikode, News, Education, Festival, Chief Minister, Kerala

61-ാം സ്‌കൂള്‍ കലോത്സവത്തില്‍ വാശിയേറിയ പോരാട്ടങ്ങളാണെങ്കിലും ഇത്തവണ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്ല. ഗ്രേഡുകള്‍ മാത്രമാണുള്ളത്. കലോത്സവം കുട്ടികളില്‍ ഉത്കണ്ഠയും വിഷാദവുമുള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്കിടയാക്കാതിരിക്കാനാണ് സ്ഥാനങ്ങള്‍ ഒഴിവാക്കിയത്. കലാ മാമങ്കം ഉത്സവമാണെന്നും മത്സരമാകരുതെന്നുമാണ് മന്ത്രിമാരും കോടതിയുമടക്കം അഭിപ്രായപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ഏഴുതിരിയിട്ട വിളക്ക് തെളിയിച്ച് കലോത്സവത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചതും കലോത്സവമാണ്, ആസ്വദിക്കണമെന്നും മത്സരിക്കേണ്ടതില്ലെന്നുമാണ്. കുട്ടികളെ അനാവശ്യ ഉത്കണ്ഠയിലേക്ക് തള്ളിവിടാതിരിക്കാന്‍ രക്ഷിതാക്കള്‍ അടക്കം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.

വിജയിക്കുകയല്ല, പങ്കെടുക്കുകയാണ് കാര്യമെന്നും ഈ വേദിയില്‍ എത്തി എന്നതു തന്നെ വിജയമാണെന്നും നടിയും നര്‍ത്തകിയുമായ ആശാ ശരത്തും ആശംസാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Keywords: Tight Competition in State School Arts Festival; Kannur leads with 83 points, followed by Kozhikode, Kozhikode, News, Education, Festival, Chief Minister, Kerala.

Post a Comment