ചൊവ്വാഴ്ച വൈകുന്നേരം സ്റ്റേഡിയത്തിലെത്തിയ റൊണാൾഡോ, അൽ നാസർ പ്രസിഡന്റ് മുസല്ലി അൽ മുഅമ്മറിനും ഫസ്റ്റ് ടീം കോച് റൂഡി ഗാർസിയക്കുമൊപ്പം വാർത്താസമ്മേളനത്തിന് എത്തി. സഊദി അറേബ്യയിലെ ഭാവി തലമുറയിലെ കളിക്കാരെ പ്രചോദിപ്പിക്കാനുള്ള തന്റെ അഭിലാഷത്തെക്കുറിച്ച് പറയുമ്പോൾ, യൂറോപ്, തെക്കേ അമേരിക, യുഎസ് എന്നിവിടങ്ങളിൽ നിന്ന് തനിക്ക് ഓഫറുകളുണ്ടായിരുന്നുവെന്ന് പോർചുഗൽ താരം വെളിപ്പെടുത്തി. തനിക്ക് അവസരം നൽകിയ സഊദി ക്ലബ്ബിന് അദ്ദേഹം നന്ദി പറഞ്ഞു.
Ana Alami 🤩 pic.twitter.com/bpvq91B1Ig
— AlNassr FC (@AlNassrFC_EN) January 3, 2023
Ball’s signed by the greatest ⚽️🔥
— AlNassr FC (@AlNassrFC_EN) January 3, 2023
What a lucky one 😂💛 pic.twitter.com/uqVDxXdRPU
'രാജ്യത്തെക്കുറിച്ചും ഫുട്ബോളിനെക്കുറിച്ചും എല്ലാവരുടെയും വീക്ഷണത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്', അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പുതിയ ടീമംഗങ്ങളെ കാണാനായി മുറിയിലേക്ക് പോയി. ഔദ്യോഗിക ജേഴ്‌സി അണിഞ്ഞതിന് ശേഷം അദ്ദേഹം സ്ക്വാഡുമായി ഹസ്‌തദാനം ചെയ്യുകയും പുതിയ സഹപ്രവർത്തകരുമായി സമയം ചിലവഴിക്കുകയും ചിരിക്കുകയും തമാശ പറയുകയും ചെയ്തു.
സ്റ്റേഡിയത്തിലേക്കുള്ള ടികറ്റുകൾ തലേദിവസം തന്നെ വിറ്റുതീർന്നിരുന്നു. മുഴുവൻ വരുമാനവും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമായ എഹ്‌സാന് സംഭാവനയായി നൽകി. തുക മുഴുവൻ ദരിദ്ര രാജ്യങ്ങളിലേക്ക് സംഭാവനയായി നൽകുമെന്നാണ് വിവരം. ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ റിയാദിലെത്തിൽ ഇറങ്ങിയത്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക.Walks of the greatness 🐐💛 pic.twitter.com/7FzLZSchQ5
— AlNassr FC (@AlNassrFC_EN) January 3, 2023
All love to @Cristiano’s family 🙏💛 pic.twitter.com/FXAV052f3A
— AlNassr FC (@AlNassrFC_EN) January 3, 2023
Keywords: News, Top-Headlines, World, Saudi Arabia, Football, Football Player, Riyadh, Cristiano Ronaldo, Manchester City, Manchester United, Real Madrid, President, Thousands of Saudi fans cheer as Ronaldo unveiled at Al Nassr.
< !- START disable copy paste -->