Follow KVARTHA on Google news Follow Us!
ad

Fetus | തിരുവനന്തപുരത്ത് സൈനികന്റെ 7 മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് പൊള്ളലേറ്റു; ഗര്‍ഭസ്ഥശിശു മരിച്ചു; ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റ്

Thiruvananthapuram: Seven month old pregnant woman's child died due to burn injuries #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) പാറശ്ശാലയില്‍ പൊള്ളലേറ്റ് ഏഴ് മാസം ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. തീ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27)യുടെ ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. അരുണിമ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സൈനികനായ അജയ് പ്രകാശ് ലീവ് കഴിഞ്ഞ് പോകാനിരിക്കേ, രണ്ട് ദിവസം മുമ്പ് വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിലായിരുന്നു അരുണിമയെ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ മാറ്റാരും ഇല്ലായിരുന്നു.

തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലാണ് അരുണിമയെ ആദ്യം എത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 60% പൊള്ളലേറ്റതായാണ് ആശുപത്രികള്‍ പറയുന്നത്. നിലവില്‍ കുഞ്ഞ് മരിച്ചുവെങ്കിലും പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

News,Kerala,State,Thiruvananthapuram,Death,Pregnant Woman,Burnt,hospital, Treatment,Soldiers,Local-News, Thiruvananthapuram: Seven month old pregnant woman's child died due to burn injuries


ജോലി സ്ഥലത്ത് അജയ് പ്രകാശിന്റെ കൂടെയായിരുന്നു അരുണിമ. ഈ അവധിക്കാണ് ഇരുവരും പാറശാലയില്‍ എത്തുന്നത്. കുടുംബപരമായി യാതൊരു തരത്തിലുള്ള വിഷയങ്ങളും ഇല്ലെന്നാണ് അറിയുന്നത്. എന്നാല്‍ വിഷയത്തില്‍ ദുരൂഹത ഉണ്ടെന്നാണ് അരുണിമയുടെ ബന്ധുക്കള്‍ പറയുന്നത്. 

സംഭവം നടന്ന പാറശാലയിലെ വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

Keywords: News,Kerala,State,Thiruvananthapuram,Death,Pregnant Woman,Burnt,hospital, Treatment,Soldiers,Local-News, Thiruvananthapuram: Seven month old pregnant woman's child died due to burn injuries 

Post a Comment