Follow KVARTHA on Google news Follow Us!
ad

Biogas Plant | ചന്തയില്‍ സ്ഥാപിച്ചിരുന്ന 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടി മാലിന്യം റോഡില്‍; ദുര്‍ഗന്ധം

Thiruvananthapuram: Biogas plant exploded #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ബയോഗ്യാസ് പ്ലാന്റ് പൊട്ടി മാലിന്യം റോഡില്‍ വ്യാപിച്ചു. ശ്രീകാര്യത്ത് ചന്തയില്‍ സ്ഥാപിച്ചിരുന്ന 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിയതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. പ്ലാന്റില്‍ നിന്നുള്ള പ്രധാന പൈപ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചതോടെ കിലോമീറ്ററോളം ചുറ്റവളവില്‍ ദുര്‍ഗന്ധം വ്യാപിച്ചു. 

നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും ബസ് സ്റ്റോപിനും സമീപമുള്ള ചന്തയില്‍ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റാണ് പൊട്ടി, ജനത്തിരിക്കുള്ള സ്ഥലത്തേക്ക് മാലിന്യം ഒഴുകിയത്. ആറു കിലോ മീറ്റര്‍ ചുറ്റവളവില്‍ ദുര്‍ഗന്ധം പടര്‍ന്നതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. 

തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരുമാണ് പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞ ശേഷം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വെള്ളമൊഴിച്ച് പ്രദേശം വൃത്തിയാക്കി. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന പ്ലാന്റ് താല്‍ക്കാലിമായി അടച്ചു. താല്‍ക്കാലിമായി പ്രശ്‌നം പരിഹരിച്ചുവെങ്കിലും സ്ഥലത്ത് ഇപ്പോഴും ദുര്‍ഗന്ധമുണ്ട്. 

News,Kerala,State,Thiruvananthapuram,Road,Waste Dumb,Local-News, Thiruvananthapuram: Biogas plant exploded


നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് പ്ലാന്റ് പൊട്ടാന്‍ കാരണമായത്. 2017ലാണ് ചന്തയിലെ മാലിന്യ സംസ്‌കരണത്തിനായി ബയോ ടെക് എന്ന സ്ഥാപനം പ്ലാന്റ് സ്ഥാപിച്ചത്.  പണത്തെ ചൊല്ലി നഗരസഭയും കംപനിയും തമ്മിലുള്ള തര്‍ക്കം കാരണമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്. 

അതേസമയം, മാലിന്യം പൊട്ടിയൊലിച്ച വിവരം അറിയിച്ചിട്ടും നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരൊന്നും സ്ഥലത്തെത്തിയില്ലെന്ന പരാതി ഉയരുന്നുണ്ട്.

Keywords: News,Kerala,State,Thiruvananthapuram,Road,Waste Dumb,Local-News, Thiruvananthapuram: Biogas plant exploded 

Post a Comment