Follow KVARTHA on Google news Follow Us!
ad

Rishabh Pant | 'എനിക്ക് ക്രികറ്റിനെ കുറിച്ച് അറിയില്ല, റിഷഭ് പന്തിനെയും'; പക്ഷേ, മാതാപിതാക്കള്‍ പഠിപ്പിച്ചൊരു പാഠമുണ്ട്'; കണ്മുന്നില്‍ നടന്ന അപകടത്തില്‍ പന്തിന്റെ രക്ഷയ്ക്കെത്തിയ 2 ബസ് ജീവനക്കാര്‍ പറയുന്നു

The good Samaritans who came to Rishabh Pant's rescue, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചണ്ഡീഗഡ്: (www.kvartha.com) ഹരിയാന റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന ബസ് ഡ്രൈവറായ സുശീല്‍ കുമാറിന് ക്രികറ്റുമായുള്ള ഏക ബന്ധം അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ പേരാണ്. സുശീല്‍ കുമാര്‍ ജനിച്ചുവളര്‍ന്ന 'ബല്ല' ഇന്‍ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്താല്‍ ബാറ്റ് എന്നാണ് അര്‍ഥം. അതിനപ്പുറം അദ്ദേഹവും ക്രികറ്റും തമ്മില്‍ ഒരു ബന്ധവുമില്ല, അതിനാല്‍ തന്നെ റിഷഭ് പന്ത് ആരാണെന്ന് അദ്ദേഹത്തിന് അറിയാന്‍ ഒരു വഴിയുമില്ല.
             
Latest-News, National, Top-Headlines, Accident, Cricket, Player, Workers, Haryana, The good Samaritans who came to Rishabh Pant's rescue.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ചെയാണ് ഡെല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ കാര്‍ മറിഞ്ഞ് ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഋഷഭ് പന്തിന് ഗുരുതരമായി പരുക്കേറ്റത്. ഹരിയാന റോഡ്വേയ്സ് ഡ്രൈവര്‍ സുശീല്‍ കുമാറും കന്‍ഡക്ടര്‍ പരംജീത്തും സംഭവസ്ഥലത്ത് വെച്ച് കാണിച്ച ആത്മാര്‍ഥത പന്തിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായി. വെള്ളിയാഴ്ച പുലര്‍ചെ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതായിരുന്നു, ആടിയുലഞ്ഞ കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിഞ്ഞുവീഴുന്നത് കണ്ടപ്പോള്‍. സുശീല്‍ കുമാറിന് അതൊരു സുഖകരമായ കാഴ്ചയായിരുന്നില്ല. അകത്തുള്ള യാത്രക്കാരനെ പരിശോധിക്കാന്‍ അദ്ദേഹം ബസ് നിര്‍ത്തി.

'ഞങ്ങള്‍ മറ്റൊരു ദിശയില്‍ വരികയായിരുന്നു. ഹരിദ്വാറില്‍ നിന്ന് മടങ്ങുകയായിരുന്നു. അപകടത്തില്‍ പെട്ടയാള്‍ ഡെല്‍ഹിയില്‍ നിന്നാണ് വരുന്നുണ്ടായിരുന്നത്. അതിനിടയില്‍ റോഡിലൊരു ഡിവൈഡര്‍ ഉണ്ട്. ഞങ്ങള്‍ ബസ് ഗുരുകുല്‍ നര്‍സനില്‍ നിര്‍ത്തി. ആ സ്ഥലത്ത് സ്പീഡ് ഓടോമാറ്റികായി കുറയുന്നു, ഞങ്ങള്‍ മണിക്കൂറില്‍ 45 കി.മീ വേഗതയിലായിരുന്നു. ദൂരെ നിന്ന് ഒരു വാഹനം ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ആടിയുലയുന്നത് ഞാന്‍ കണ്ടു', സുശീല്‍ കുമാറിനെ ഉദ്ധരിച്ച് ക്രിക്ബസ് റിപോര്‍ട് ചെയ്തു.
               
Latest-News, National, Top-Headlines, Accident, Cricket, Player, Workers, Haryana, The good Samaritans who came to Rishabh Pant's rescue.

'കാര്‍ എവിടെയങ്കിലും ഇടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, വെറും 10 സെകന്‍ഡിനുള്ളില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു. ഡിവൈഡര്‍ തകര്‍ത്ത് മൂന്ന്-നാല് മലക്കം മറിഞ്ഞു, തുടര്‍ന്ന് ഞങ്ങളുടെ റോഡിന്റെ വശത്തേക്ക് വന്നു. കാര്‍ ഇടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഞങ്ങളുടെ വശത്തേക്ക് വരുമെന്ന് വിചാരിച്ചിരുന്നില്ല. ഞാന്‍ എന്റെ വാഹനം നിര്‍ത്തി', അദ്ദേഹം ഓര്‍ത്തു.

'ഏകദേശം പുലര്‍ചെ 5.14 ആയിരുന്നു സമയം. ഞങ്ങളുടെ കണ്‍മുന്നില്‍ തന്നെ സംഭവിച്ചു. ഞങ്ങള്‍ അവനെ പുറത്തെടുത്തു, അവന്‍ മരിച്ചുവെന്ന് ഞങ്ങള്‍ കരുതി. അവനെ ഡിവൈഡറില്‍ കിടത്തി. വേറെ ആരെങ്കിലും വാഹനത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ബസില്‍ നിന്ന് കുറച്ച് യാത്രക്കാര്‍ പുറത്തിറങ്ങി, ആ ഘട്ടത്തില്‍ വാഹനം തീപ്പിടിച്ചു. ഞങ്ങള്‍ എല്ലാവരും കത്തുന്ന കാറില്‍ നിന്ന് അകന്നുനിന്നു, താമസിയാതെ, അയാള്‍ക്ക് ബോധം വന്നു, കാറില്‍ മറ്റാരുമില്ലെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് ഞാന്‍ അവനോട് ചോദിച്ചു. ഇന്‍ഡ്യന്‍ ക്രികറ്റ് കളിക്കാരനാണെന്ന് മറുപടി നല്‍കി', പരംജിത്ത് കൂട്ടിച്ചേര്‍ത്തു.

ക്രികറ്റിനോട് തനിക്ക് ഒരു ഭ്രമവും ഇല്ലെങ്കിലും സഹായിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സുശീല്‍ പറഞ്ഞു. 'അയാള്‍ ആരായാലും, ഞങ്ങള്‍ സഹായിക്കുമായിരുന്നു. അവന്‍ വെള്ളം ചോദിച്ചു, ഞങ്ങള്‍ നല്‍കി, അത് എന്റെ കടമയാണ്, അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവരും ഞാന്‍ ചെയ്തത് പോലെ ചെയ്യുമായിരുന്നു. ഞാന്‍ മനുഷ്യത്വപരമായ സമീപനമാണ് കാണിച്ചത്. അദ്ദേഹം ക്രികറ്റിലെ ഇത്രയും വലിയ താരമാണെന്ന് എനിക്കറിയില്ലായിരുന്നു, മറ്റേതൊരു വ്യക്തിയെയും പോലെയാണ് അദ്ദേഹവും എന്നാണ് ഞാന്‍ കരുതിയത്', അദ്ദേഹം വ്യക്തമാക്കി.

'ഒന്നാമതായി, ഞങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന ചോദ്യം ഒരിക്കലും ഉയരുന്നില്ല. കാരണം ഞങ്ങള്‍ എപ്പോഴും റോഡിലാണ്. അപകടം എന്നെങ്കിലും ഞങ്ങള്‍ക്കും സംഭവിക്കാം. ആവശ്യമുള്ളവരെ സഹായിക്കണം എന്ന സംസ്‌കാരം എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരു യാത്രക്കാരന്‍ ബസ് ടികറ്റിനുള്ള പണമില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. എനിക്കോ എന്റെ മാതാപിതാക്കള്‍ക്കോ ഇത്തരമൊരു വിധി എപ്പോള്‍ വരുമെന്ന് ആര്‍ക്കറിയാം', 30 കാരനായ പരംജീത് പറഞ്ഞു. സുശീലിന്റെ ഗ്രാമത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഗൊല്ലിയാണ് പരംജിതിന്റെ നാട്.

സുശീല്‍ കുമാറും പരംജിത്തും ചേര്‍ന്ന് പന്തിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍, തകര്‍ന്ന വാഹനത്തിന് സമീപം കിടക്കുന്ന തന്റെ സ്മാര്‍ട്‌ഫോണിലേക്ക് വിരല്‍ ചൂണ്ടി 'എന്റെ അമ്മയ്ക്ക് ഫോണ്‍ വിളിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമെന്ന് അവര്‍ പറയുന്നു. സംഭവത്തിന് ശേഷം, ഇവര്‍ക്ക് നിരവധി കോളുകള്‍ വന്നിട്ടുണ്ട്. ഹരിയാന സര്‍കര്‍ രണ്ടുപേര്‍ക്കും അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബഹുമതി നല്‍കേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് അവാര്‍ഡുകളൊന്നും ആവശ്യമില്ല. ഞങ്ങള്‍ ഹരിയാന സര്‍കാരിന്റെ ജീവനക്കാരാണ്, ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്തു, അല്ലെങ്കില്‍ ഏതൊരു മനുഷ്യനും ചെയ്യും. റിഷഭ് പന്ത് ഉടന്‍ സുഖം പ്രാപിക്കുകയും വീണ്ടും കളിക്കാന്‍ എത്തുകയും ചെയ്താല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്', സുശീല്‍ പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Accident, Cricket, Player, Workers, Haryana, The good Samaritans who came to Rishabh Pant's rescue.
< !- START disable copy paste -->

Post a Comment