ഇസ്ലാമാബാദ്: (www.kvartha.com) പെഷാവര്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന. നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍ (ടിടിപി) ആണ് ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി. 157 പേര്‍ക്ക് പരുക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ സ്‌ഫോടനമുണ്ടായത്. പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പാക് പ്രധാനമന്ത്രി ശഹബാസ് ശെരീഫ് പെഷാവറിലെത്തി. ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
പെഷവാര്‍ പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും ആസ്ഥാനത്തിന് സമീപമായിരുന്നു സ്‌ഫോടനം. അതീവ സുരക്ഷാമേഖലയായ ഇവിടെ മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാര്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്. സുരക്ഷാവീഴ്ച സംഭവിച്ചെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പെഷാവര്‍ പൊലീസ് മേധാവി ഇജാസ് ഖാന്‍ പറഞ്ഞു.
Keywords: News,World,international,Pakistan,Islamabad,attack,Mosque,Terror Attack,Terrorism,Killed,Injured,Health,Health & Fitness,Treatment,Prime Minister,Top-Headlines,Latest-News, Terror organisation Tehreek-e-Taliban Pakistan claims responsibility for the attack on Peshawar mosque